ഡീപ് നെക്ക് ബ്ലാക്ക് ​ഗൗണും കളർഫുൾ സ്റ്റോളുമാണ് മീരയുടെ വേഷം

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:02 am IST

News Now

നടി മീര ജാസ്മിൻ ഇൻസ്റ്റ​ഗ്രാമിൽ സാന്നിധ്യമറിയിച്ചത് കുറച്ചൊന്നുമല്ല ആരാധകരെ സന്തോഷിപ്പിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം മീര അഭിനയത്തിലേക്ക് തിരിച്ചെത്തിയതും ശേഷങ്ങൾ പങ്കുവയ്ക്കാൻ സോഷ്യൽ മീഡിയയിൽ സജീവമായതുമെല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.  

വിദേശത്തു നിന്നുള്ള ചിത്രങ്ങൾ താരം തന്നെയാണ് ഇക്കുറിയും പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നത്. ഡീപ് നെക്ക് ബ്ലാക്ക് ​ഗൗണും കളർഫുൾ സ്റ്റോളുമാണ് മീരയുടെ വേഷം. 

അഭിനയത്തിൽ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് മീര. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ‘മകൾ’ ആണ് തിരിച്ചുവരവിൽ മീര അഭിനയിച്ച ആദ്യ ചിത്രം. 2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ൽ റിലീസ് പൂമരം സിനിമയിൽ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates