
News Now
കൊച്ചി: മോഹന്ലാലിന്റെ അടുത്ത ചിത്രം സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം. മോഹന്ലാല് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇന്ത്യന് സിനിമയിലെ കഴിവുറ്റ സംവിധായകരിലൊരാളയ ലിജോയ്ക്കൊപ്പം ഒരു സിനിമ ചെയ്യാന് കഴിയുന്നതില് വലിയ സന്തോഷമുണ്ടെന്ന്
മോഹന്ലാല് സാമൂഹികമാധ്യമത്തില് കുറിച്ചു.
I'm delighted to announce that my next project will be with one of the most exciting and immensely talented directors in Indian cinema - Lijo Jose Pellissery. The project will be produced by John and Mary Creative, Max Labs and Century Films.#LijoJosePellissery @shibu_babyjohn pic.twitter.com/d7XYnkYOzk
â Mohanlal (@Mohanlal) October 25, 2022
ജോണ് ആന്ഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവര് ചേര്ന്നാണ് ചിത്രത്തിന്റെ നിര്മ്മാണം.
മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത 'നന്പകല് നേരത്ത് മയക്കം' ആണ് ലിജോയുടെ ഏറ്റവും പുതിയ പ്രൊജക്ട്. കേരള രാജ്യാന്തര ചലച്ചിത്രമേളയില് മത്സരവിഭാഗത്തില് ചിത്രം പ്രദര്ശിപ്പിക്കും.
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






