'സോളിഡ്'; സൈബർ ആക്രമണത്തിന് പിന്നാലെ അഹാനയ്ക്ക് കട്ട സപ്പോർട്ടുമായി നിമിഷ് രവി
അഹാനയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവി.

അമ്മൂമ്മയുടെ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ നടി അഹാന കൃഷ്ണയ്ക്കെതിരെ വൻതോതിൽ സൈബർ ആക്രമണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ അഹാനയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവി.
അഹാനയ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച നിമിഷ്, ‘സോളിഡ്’ എന്ന അടിക്കുറിപ്പ് ആണ് നൽകിയിരിക്കുന്നത്. പ്രതിസന്ധികളിൽ തളരാതെ ഉറച്ചു നിൽക്കുന്ന തന്റെ സുഹൃത്തിന് പൂർണ പിന്തുണയാണ് നിമിഷ് നൽകുന്നത്. നേരത്തെ അഹാനയുടെ അമ്മ സിന്ധു കൃഷ്ണയും പിന്തുണച്ച് കുറിപ്പ് പങ്കുവച്ചിരുന്നു.
തന്നെ സംരക്ഷിക്കുന്നതിനും താങ്ങായി നിന്നതിനുമാണ് അഹാന ഈ വെറുപ്പ് വാങ്ങിക്കൂട്ടുന്നതെന്നായിരുന്നു സിന്ധുവിന്റെ പ്രതികരണം. കുടുംബത്തിലെ ആഭ്യന്തര കലഹങ്ങളും തുടർന്ന് അമ്മൂമ്മ വസന്ത ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളും അഹാനയ്ക്ക് നേരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾക്ക് വഴിതുറന്നിരുന്നു.
നടിയുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും ചോദ്യം ചെയ്തുകൊണ്ട് നിരവധി പേർ രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ കനത്ത വിമർശനങ്ങളാണ് ഉയർന്നത്. നടിയുടെ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും നെഗറ്റീവ് കമന്റുകൾ നിറയുകയാണ്.

നിമിഷിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി - ഇൻസ്റ്റഗ്രാം
കസിൻ തൻവി തന്റെ വ്ലോഗിലൂടെ പങ്കുവെച്ച ചില കാര്യങ്ങളും, അതിന് പിന്നാലെ അമ്മൂമ്മ വസന്ത നടത്തിയ വെളിപ്പെടുത്തലുകളുമാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Nimish Ravi support Ahaana Krishna.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'ഞങ്ങള്‍ സൃഷ്ടിച്ച ലോകം'; വിശറിയിലടക്കം അഹാനയുടേയും നിമിഷിന്റേയും പേര്; വിവാഹ വേദിയിലൊളിപ്പിച്ച രഹസ്യങ്ങള്‍

'അമ്മുക്കുട്ടി...ഒരുപാട് നാളായി ഞാൻ സ്വപ്നം കണ്ടിരുന്ന ദിവസം'; അഹാനയ്ക്ക് ആശംസകളുമായി അമ്മയും അച്ഛനും



