
'നിങ്ങള്‍ കെട്ടിയാടുന്ന ആ കപടവ്യക്തിത്വം; പൂത്തുലയുന്ന കാപട്യം'; ഗീതുവിന് കസബ സംവിധായകന്റെ മറുപടി
'സ്റ്റേറ്റ് കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യഖ്യാനം സൗകര്യപൂര്‍വ്വം തിരുത്തി'

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന, യഷ് നായകനായ പുതിയ ചിത്രമാണ് ടോക്സിക്. യഷിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുറത്തുവിട്ട ക്യാരക്ടര്‍ ഇന്‍ട്രോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വീഡിയോയിലെ ബോള്‍ഡ് രംഗങ്ങളുടെ പേരില്‍ ഗീതു മോഹന്‍ദാസിനെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം.
ഇതിനിടെ സംവിധായകന് നിതിന്‍ രഞ്ജി പണിക്കര്‍ പങ്കുവച്ച സ്റ്റോറിയും ചര്‍ച്ചയാവുകയാണ്. എഴുത്തുകാരന് സക്കറിയയുടെ വാക്കുകള്‍ പങ്കുവെക്കുകയായിരുന്നു നിതിന്‍ രഞ്ജി പണിക്കര്‍. ഗീതുവിനുള്ള പരോക്ഷമായ മറുപടിയാണ് നിതിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
'നിങ്ങള്‍ കെട്ടിയാടുന്ന ആ കപട വ്യക്തിത്വം, നിങ്ങളുടെ തന്നെ ആദര്‍ശങ്ങളെ വിസ്മരിക്കുമ്പോള്‍, അവിടെ കാപട്യം പൂത്തുലയുന്നു. പിന്നാലെ ജീര്‍ണ്ണതയും (അങ്ങനെയുണ്ടാകില്ലെന്ന് ഞാന്‍ പ്രത്യാശിക്കുന്നു). എങ്കിലും, ഇതിന്റെയെല്ലാം അന്തരഫലമായി ഉണ്ടായ ആ തകര്‍ച്ചയില്‍ (അലങ്കോലപ്പെട്ടതും എന്നാല്‍ അര്‍ഹിച്ചതുമായ ആ അവസ്ഥയില്‍) നിന്നു കൊണ്ട് എനിക്ക് സമ്മതിക്കാന്‍ സാധിക്കും, അതിനും അതിന്റേതായ ചില നിമിഷങ്ങളുണ്ടായിരുന്നു' എന്ന വാക്കുകളാണ് നിതിന്‍ പങ്കുവച്ചിരിക്കുന്നത്.
നിതിന്റെ സ്റ്റോറി ഗീതുവിനുള്ള മറുപടിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നേരത്തെ നിതിന്‍ സംവിധാനം ചെയ്ത കസബ സിനിമയെക്കുറിച്ച് പാര്‍വതി തിരുവോത്ത് ചലച്ചിത്ര മേളയില്‍ പറഞ്ഞ വാക്കുകള്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. അന്ന് വേദിയില്‍ പാര്‍വതിയ്ക്കൊപ്പം ഗീതു മോഹന്‍ദാസുമുണ്ടായിരുന്നു. സിനിമയുടെ പേര് പറയാന്‍ മടിച്ച പാര്‍വതിയെ പേര് പറയാനായി പ്രോത്സാഹിപ്പിച്ചത് ഗീതുവായിരുന്നു.
ഇതേ ഗീതു സംവിധാനം ചെയ്ത ടോക്സിക്കില്‍ സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന രംഗങ്ങളുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഗീതുവിന്റേത് ഇരട്ടത്താപ്പാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നേരത്തെ ടോക്സിക്കിന്റെ ടീസര്‍ റിലീസ് ചെയ്ത സമയത്തും ഗീതുവിന് സമാനമായ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അന്നും നിതിന്‍ ഗീതുവിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
'സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീശരീരത്തെ വസ്തുവത്കരിക്കുന്ന ആണ്‍നോട്ടങ്ങളില്ലാത്ത, കസബയിലെ ആണ്‍മുഷ്ക്ക് മഷിയിട്ട് നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്കാരം' എന്നാണ് നിതിന്‍ അന്ന് ടോക്സിക്കിനെക്കുറിച്ച് പറഞ്ഞത്. സ്റ്റേറ്റ് കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യഖ്യാനം സൗകര്യപൂര്‍വ്വം തിരുത്തിയെന്നും നിതിന്‍ പറഞ്ഞിരുന്നു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Nithin Renji Panicker takes an indirect dig at Geethu Mohandas over Toxic debate. Calls her Pseudo.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കസബയെക്കുറിച്ച് അന്ന് പറഞ്ഞത് തന്നെ ഇന്നും പറയും; ഗീതുവിന് ഇഷ്ടമുള്ള സിനിമയെടുക്കാം; നിലപാട് വ്യക്തമാക്കി പാര്‍വതി

രണ്ട് സ്ത്രീകളെ എതിരാളികളാക്കുന്നത് അന്യായം, ആ നരേറ്റീവിന് നിന്നു കൊടുക്കില്ല; 'ടോക്സിക്' ചര്‍ച്ചകളില്‍ പാര്‍വതി


