രണ്ട് സ്ത്രീകളെ എതിരാളികളാക്കുന്നത് അന്യായം, ആ നരേറ്റീവിന് നിന്നു കൊടുക്കില്ല; 'ടോക്‌സിക്' ചര്‍ച്ചകളില്‍ പാര്‍വതി

മുമ്പ് സംസാരിച്ചതില്‍ നിന്നൊക്കെ വളരെ വിപരീതമായൊരു സിനിമയായിരിക്കാം ഒരാള്‍ ഉണ്ടാക്കുന്നത്. പക്ഷെ അത് അവരുടെ തീരുമാനമാണ്.

Geethu Mohandas, Parvathy Thiruvothu
Geethu Mohandas, Parvathy Thiruvothu
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :29 ഓഗസ്റ്റ് 2026, 11:36 am IST

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത യഷ് നായകനായ ടോക്‌സിക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. ടോക്‌സിക്കിലെ സ്ത്രീ വിരുദ്ധതയുടെ പേരില്‍ ഗീതു മോഹന്‍ദാസ് കടുത്ത വിമര്‍ശനങ്ങള്‍ നേരിടവെയാണ് പാര്‍വതിയുടെ പ്രതികരണം. ഒരു സ്ത്രീയെ മറ്റൊരു സ്ത്രീയ്‌ക്കെതിരെയാക്കുന്ന തരത്തിലുള്ള നരേറ്റീവുകള്‍ക്ക് നിന്നു കൊടുക്കാന്‍ തന്നെ കിട്ടില്ലെന്നാണ് പാര്‍വതി പറയുന്നത്.

''അഭിനയം തുടരാനുളള അവസരം ലഭിക്കുന്നതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയ്‌ക്കെതിരെ എന്ന നരേറ്റീവിന് ഞാന്‍ നിന്നു കൊടുക്കില്ല. ഒരിക്കലുമില്ല'' എന്നാണ് പാര്‍വതി പറഞ്ഞത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം.

''ഏതൊരു ഡയറക്ടര്‍ക്കും അവര്‍ക്കിഷ്ടമുള്ള ഏത് തരത്തിലുള്ള സിനിമയും ഉണ്ടാക്കാം. മുമ്പ് സംസാരിച്ചതില്‍ നിന്നൊക്കെ വളരെ വിപരീതമായൊരു സിനിമയായിരിക്കാം ഒരാള്‍ ഉണ്ടാക്കുന്നത്. പക്ഷെ അത് അവരുടെ തീരുമാനമാണ്. അതിലേക്ക് എന്നേയോ മറ്റാരെയെങ്കിലുമോ വലിച്ചിടുന്നത് അന്യായമാണ്. പക്ഷെ അത് വളരെ എന്റര്‍ടെയ്‌നിങ് ആണ്. നീതിയ്ക്ക് വേണ്ടി പൊരുതിയ രണ്ട് സ്ത്രീകളാണ്, അവര്‍ ഡബ്ല്യുസിസിയുടെ ഭാഗമാണ്, ഇന്‍സ്റ്റഗ്രാമില്‍ അവര്‍ അണ്‍ഫോളോ ചെയ്തു, എന്നൊക്കെ പറയുമ്പോള്‍'' പാര്‍വതി പറയുന്നു.

''ഈ വിഷയം ഗൗരവ്വത്തിലെടുക്കാന്‍ നിങ്ങള്‍ക്ക് വേണ്ടിയിരുന്നത് ഇതാണോ? സിനിമയില്‍ ഒരു ജീവിതകാലത്തെ അനുഭവ സമ്പത്തുണ്ട് ഗീതു മോഹന്‍ദാസിന്. എനിക്ക് എന്റേതായ ഐഡന്റിറ്റിയുണ്ട്. നിങ്ങള്‍ ശരിക്കും ഈ രണ്ട് സ്ത്രീകളേയും എതിരെ നിര്‍ത്തുകയാണോ? അത് നമ്മള്‍ എന്റര്‍ടെയ്ന്‍ ചെയ്യുമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍, കളക്ടീവ് തുടങ്ങിയ കാലം മുതല്‍ നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. അതുകൊണ്ട് അത്തരം ചോദ്യങ്ങളെ ഞാന്‍ പ്രോത്സാഹിപ്പിക്കാറില്ല. സിനിമ എങ്ങനെയാണെന്ന് കാണട്ടെ. ആ സംശയത്തിന്റെ ആനുകൂല്യം നിങ്ങള്‍ എത്രയോ സിനിമകള്‍ക്ക് നല്‍കാറുണ്ട്. എന്തുകൊണ്ട് ഈ സിനിമയ്ക്ക് നല്‍കുന്നില്ല?'' എന്നും പാര്‍വതി പ്രതികരിക്കുന്നു.

''ഞാന്‍ ഇതില്‍ പ്രതികരിക്കാന്‍ തീരെ ആഗ്രഹിക്കുന്നില്ല. കാരണം ഞാന്‍ എന്ത് പറഞ്ഞാലും ഈ ഡയറക്ടര്‍ക്കെതിരെയുള്ളതോ എന്റെ സിനിമയ്‌ക്കെതിരെയുള്ളതോ ആയി മാറാം. ആളുകളെ പിന്തുണയ്‌ക്കേണ്ടതിന്റെ പ്രാധാന്യം മാധ്യമങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. ടോക്‌സിക് പുറത്തിറങ്ങട്ടെ. എനിക്ക് ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. അതേക്കുറിച്ച് ഞാന്‍ വളരെ സത്യസന്ധമായി തന്നെയാകും സംസാരിക്കുക'' എന്നും പാര്‍വതി കൂട്ടിച്ചേര്‍ക്കുന്നു.

News Now

Summary

Parvathy Thiruvothu reacts to Geethu Mohandas and Toxic getting criticism. Says it is unfair to pitch two women against each other.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates