'തുടയില്‍ സിഗരറ്റുകൊണ്ട് പൊള്ളിച്ചു, കരണത്ത് അടിച്ചു'; കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി
ഒരു രാത്രി അവന് ഭ്രാന്തായി. അത് അവന്റെ ജന്മദിനമായിരുന്നു. വളരെ മോശം അവസ്ഥയായി

മുന്‍ കാമുകനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ടെലിവിഷന്‍ താരം നീതി ടെയ്ലര്. ആമസോണ്‍ പ്രൈം വിഡിയോയുടെ അലയന്‍സ് റിയാലിറ്റി ഷോയിലായിരുന്നു നീതിയുടെ വെളിപ്പെടുത്തല്‍. മുന്‍ കാമുകന് തന്റെ തുടയില്‍ സിഗരറ്റുകൊണ്ട് പൊളിച്ചിട്ടുണ്ടെന്നാണ് നീതിയുടെ വെളിപ്പെടുത്തല്‍. അതോടെ ആ ബന്ധം താന്‍ ഉപേക്ഷിച്ചെന്നും താരം പറയുന്നു.
സഹതാരങ്ങളായ മിനിമ മാതൂര്‍, രൂഹി ദൊസാനി, ദെല്ബര് ആര്യ എന്നിവരോട് സംസാരിക്കുകയായിരുന്നു നീതി. അന്നത്തെ അതിക്രമത്തിന്റെ ശേഷിപ്പായി മായാതെ കിടക്കുന്ന പൊള്ളലിന്റെ പാട് കാണിച്ചു കൊണ്ടായിരുന്നു നീതി അനുഭവം പങ്കിട്ടത്.
''മുന്‍ കാമുകന് ഒരിക്കല്‍ എന്നെ സിഗരറ്റ് വച്ച് പൊള്ളിച്ചിട്ടുണ്ട്. അവന് വല്ലാതെ വയലന്റായിരുന്നു. മാനസിക പ്രശ്നമുള്ളത് പോലായിരുന്നു. ഒരു രാത്രി അവന് ഭ്രാന്തായി. അത് അവന്റെ ജന്മദിനമായിരുന്നു. വളരെ മോശം അവസ്ഥയായി. അവന് എന്റെ കരണത്ത് അടിച്ചു. ഞാന്‍ പോവുകയാണെന്ന് പറഞ്ഞു. അന്ന് പക്ഷെ കൊച്ചു കുട്ടിയാണ്. ആളുകളുടെ സ്വഭാവം മനസിലാക്കാന്‍ പരാജയപ്പെടും. അവന് മനോരോഗിയെപ്പോലായിരുന്നു''നീതി പറയുന്നു.
പിന്നീടാണ് നീതി പിരീക്ഷിത് ബാവയെ പരിചയപ്പെടുന്നത്. 2019 ല്‍ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. 2020 ഓഗസ്റ്റ് 13 ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. 2024ല്‍ ഇരുവരും പിരിയുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് നിഷേധിച്ച് നീതി തന്നെ രംഗത്തെത്തി.
കൈസി യേ യാരിയാന്‍ എന്ന പരമ്പരയിലൂടെയാണ് നീതി താരമാകുന്നത്. 15-ാം വയസിലാണ് നീതി അഭിനയം ആരംഭിക്കുന്നത്. ഇഷ്ക്ബാസ്, പ്യാര് ക ബന്ദന് തുടങ്ങിയ പരമ്പരകള്‍ ചെയ്തു. നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Niti Taylor recalls the crueltis of her ex boyfriend. He burned her with cigarette.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





