
News Now
'കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും'; ബിജു മേനോന്റെ പ്രവചനം മമിത ബൈജുവിനെ കുറിച്ചായിരുന്നോ?

Jantar Mantar Protest: മിന്നൽ സമരവുമായി വിദ്യാർഥി സംഘടനള്‍; കോണോട്ട് പ്ലേസിൽ സംഘർഷം

'കൈപ്പത്തികളിൽ അഭയം നൽകുന്ന ദേവി'; അറിയാം കേരളത്തിന്റെ നാല് കാവൽ ദേവതകൾ

ഒന്നാം റാങ്ക് വിടാതെ 'ക്യാപ്റ്റന്‍ സ്മൃതി മന്ധാന'!

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ‘എ പ്രവാസി ഹീസ്റ്റ്’ എന്നാണ് ടാഗ്‌ലൈൻ. കോമഡിയുടെ പശ്ചാത്തലത്തിൽ മോഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചനകൾ. നിവിൻ പോളി തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്.
അടുത്തിടെയാണ് ഹനീഫ് അദേനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിവിൻ പോസ്റ്റ് പങ്കുവച്ചത്. അതിനു താഴെ നന്ദി പറഞ്ഞ സംവിധായകനോട് ചിത്രത്തിന്റെ പേര് പുറത്തുവിടാനാണ് നിവിൻ ആവശ്യപ്പെട്ടത്. ഒരാഴ്ചയിൽ പുറത്തുവിടും എന്നായിരുന്നു അദേനിയുടെ ഉറപ്പ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്.
നിവിൻ പോളിക്ക് ഒപ്പം വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. പ്രൊഡക്‌ഷൻ ഡിസൈൻ സന്തോഷ് രാമൻ, എഡിറ്റിങ് നിഷാദ് യൂസഫ്, മ്യൂസിക് മിഥുൻ മുകുന്ദൻ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



