'ആരാടാ ചോദിക്കാൻ', തീപ്പൊരിയായി നിവിൻ പോളി, 'പടവെട്ട്' ടീസർ

ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒക്ടോബർ 21നാണ് തിയറ്ററുകളിൽ എത്തുന്നത്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:06 am IST
Edited by :migrator

നിവിൻ പോളി നായകനായി എത്തിയ ചിത്രം പടവെട്ടിന്റെ ടീസർ പുറത്ത്. വികസനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ടീസർ തുടങ്ങുന്നത്. രാഷ്ട്രീയവും പോരാട്ടവും പറയുന്ന ചിത്രമാണ് പടവെട്ട്. ​​ഗംഭീര ഡയലോ​ഗുകൾകൊണ്ടും രം​ഗങ്ങൾകൊണ്ടും സമ്പന്നമാണ് ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചന. ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒക്ടോബർ 21നാണ് തിയറ്ററുകളിൽ എത്തുന്നത്. 

തമിഴ് നടി അ​ദിതി ബാലനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ  വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു.എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ്‌ കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ്‌ സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു.

പീഡന പരാതിയിൽ സംവിധായകൻ ലിജു കൃഷ്ണ അറസ്റ്റിലായത് ചിത്രത്തെ വിവാദത്തിലാക്കിയിരുന്നു. അതിനു പിന്നാലെ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിന് എതിരെയും ആരോപണം ഉയർന്നു. ചിത്രത്തിനുവേണ്ടി വൻ മേക്കോവറാണ് നിവിൻ പോളി നടത്തിയത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സഹിൽ ശർമ്മ കോ-പ്രൊഡ്യൂസറാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now