'സന്തോഷം വരും സങ്കടം വരും, ഹിറ്റ് വരും ഫ്ലോപ്പ് വരും ആവറേജ് വരും... ഇതെല്ലാം സംഭവിച്ചു കൊണ്ടിരിക്കും; ജീവിതം അങ്ങനെയാണ്'

ഇനിയും ഫ്ലോപ് വരും ആവറേജ് വരും, പിന്നെ ഒരു ഹിറ്റ് വരും. അതങ്ങനെയാണ്.

Nivin Pauly
Nivin Paulyവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :23 സെപ്റ്റംബർ 2026, 6:23 pm IST

തന്റെ അഭിനയ ജീവിതത്തിലെ വലിയൊരു വിജയത്തിന്റെ സന്തോഷത്തിലാണ് നടൻ നിവിൻ പോളി ഇപ്പോൾ. താരം നായകനായെത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രം 300 കോടി നേടി ഇൻഡസ്ട്രി ഹിറ്റ് അടിച്ചിരിക്കുകയാണ്. വിജയപരാജയങ്ങളെ താൻ എങ്ങനെയാണ് കാണുന്നതെന്ന് പറയുകയാണ് നിവിനിപ്പോൾ.

തന്റെ പുതിയ ചിത്രമായ 'യേഴ് കടൽ യേഴ് മലൈ'യുടെ പ്രൊമോഷന്റെ ഭാ​ഗമായി സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിവിൻ. "ഞാൻ പൊതുവേ പുറത്തു പോകാൻ ഇഷ്ടപ്പെടുന്ന ഒരാളല്ല. കൂടുതൽ സമയവും വീട്ടിൽ തന്നെ ഇരിക്കാനാണ് ഇഷ്ടം. പക്ഷേ എന്തെങ്കിലും വിഷമം ഒക്കെ വന്നാൽ നമ്മളൊരുപാട് ചിന്തിക്കുമല്ലോ.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

എന്താണിങ്ങനെ സംഭവിക്കുന്നത് ?. നമ്മുടെ തീരുമാനം തെറ്റായി പോയോ ?. അതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്. എന്നൊക്കെ നമ്മൾ ചിന്തിക്കില്ലേ. പക്ഷേ എന്ത് സംഭവിച്ചാലും ഞാനൊരിക്കലും അത് നിർത്തി പോയിട്ടില്ല. ശ്രമിച്ചു കൊണ്ടേ ഇരുന്നു. അടുത്ത സിനിമ...അടുത്ത സിനിമ എന്ന് പറഞ്ഞ് ഞാൻ വർക്ക് ചെയ്തു കൊണ്ടേയിരുന്നു. എനിക്ക് തോന്നുന്നു അതാണ് ചെയ്യേണ്ടതെന്ന്.

നമ്മൾ മുന്നോട്ട് പോവുക. സന്തോഷം വരും, സങ്കടം വരും, ഹിറ്റ് വരും, ഫ്ലോപ്പ് വരും, ആവറേജ് വരും... ഇതെല്ലാം സംഭവിച്ചു കൊണ്ടിരിക്കും. ജീവിതം അങ്ങനെയാണ്. നമ്മൾ മുന്നോട്ട് പോവുക അത്രയേ ഉള്ളൂ. പോയിക്കൊണ്ടിരിക്കുക. ഒരു നാൾ വരും, അത് വരുമ്പോൾ നിങ്ങൾ വളരെയധികം സന്തോഷിക്കും.

ഇപ്പോൾ റിലീസായ എന്റെ ഒരു സിനിമ നന്നായി പോകുന്നു എന്ന് വച്ച് എന്റെ അടുത്ത സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റാകണമെന്നില്ല. അങ്ങനെയൊന്നുമില്ല. ഇനിയും ഫ്ലോപ് വരും ആവറേജ് വരും, പിന്നെ ഒരു ഹിറ്റ് വരും. അതങ്ങനെയാണ്. യാഥാർഥ്യത്തെ നമ്മൾ മനസിലാക്കുക എന്നതാണ്. അത് മനസിലാക്കിയാൽ തന്നെ നമ്മൾ ഓക്കെയാകും".- നിവിൻ പോളി പറഞ്ഞു.

News Now

Summary

Nivin Pauly on success and failure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics