
'ഹരോൾഡ് ദാസിന്റെ മകൻ അല്ലെങ്കിൽ റോളക്സിന്റെ അനിയൻ, വാൾട്ടർ വരുന്നുണ്ട്'; നിവിന്റെ പോസ്റ്റ് ചർച്ചയാക്കി ആരാധകർ
നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

നിവിൻ പോളി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബെൻസ്. ലോകേഷ് കനകരാജ് തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭാഗ്യരാജ് കണ്ണൻ ആണ്. ബെൻസിന്റെ ഷെഡ്യൂൾ പൂർത്തിയാക്കിയ വിവരം പങ്കുവച്ചിരിക്കുകയാണ് നിവിൻ പോളി ഇപ്പോൾ. ഇരുട്ടിൽ നിന്ന് നടന്നു വരുന്ന രീതിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിരിക്കുന്നത്. 'വാൾട്ടർ വരുന്നുണ്ട്', 'ഹരോൾഡ് ദാസിന്റെ മകൻ അല്ലെങ്കിൽ റോളക്സിന്റെ ഇളയ സഹോദരൻ ആയിരിക്കും വാൾട്ടർ' എന്നൊക്കെയാണ് നിവിന്റെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ഈ ചിത്രത്തിൽ രാഘവ ലോറൻസാണ് നായകനായെത്തുന്നത്.
നിവിൻ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണിപ്പോൾ ആരാധകരുടെ മനം കവരുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് നിവിനെത്തുന്നത്. നടൻ രവി മോഹനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം. നടി സംയുക്തയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലാണ് ചിത്രമൊരുങ്ങുന്നത്. സായ് അഭ്യാങ്കർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗൗതം ജോർജ് ഛായാഗ്രാഹകനും, ഫിലോമിൻ രാജ് എഡിറ്ററും, ജാക്കി കലാസംവിധാനവും നിർവ്വഹിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡ്, ജഗദീഷ് പളനിസാമിയുടെ ദ് റൂട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അതേസമയം നിരവധി ചിത്രങ്ങളാണ് നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവം മായ ആണ് നിവിന്റേതായി മലയാളത്തിൽ ആരാധകർ കാത്തിരിക്കുന്ന ചിത്രം. ക്രിസ്മസ് റിലീസായി ഡിസംബർ 25 ന് ചിത്രം തിയറ്ററുകളിലെത്തും. അതുകൂടാതെ നയൻതാരയ്ക്കൊപ്പമെത്തുന്ന ഡിയർ സ്റ്റുഡന്റ് എന്ന ചിത്രവും നിവിന്റേതായി ഒരുങ്ങുന്നുണ്ട്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Cinema News: Nivin Pauly share Benz movie updates.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'രാജി വച്ചിട്ട് എങ്ങോട്ട് പോകുമെന്ന് പോലും എനിക്കറിയില്ല, പക്ഷേ ഞാൻ ആ തീരുമാനമെടുത്തു; നമ്മുടെ മനസ് പറയുന്നത് കേൾക്കണം'

'ഒരു മരത്തിൽ നൂറ് തവണ എന്നെ കയറ്റിച്ച ആളാണ്, നീ വൺ മോർ പറഞ്ഞ സ്ഥിതിക്ക് തീരുമാനമായി'; നിവിൻ പറഞ്ഞതു കേട്ട് ടെൻഷനായെന്ന് സൂരി


