'അജിത് സാർ എന്നെ വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു, വലിയൊരു അനുഭവമായിരുന്നു അത്'; നിവിൻ പറയുന്നു

അന്ന് ഞങ്ങളൊരുപാട് കാര്യങ്ങൾ സംസാരിച്ചു.

Nivin Pauly, Ajith
Nivin Pauly, Ajithവിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :23 സെപ്റ്റംബർ 2026, 5:33 pm IST

'പ്രേമം' എന്ന സിനിമയിലൂടെ മലയാളികളുടെ മാത്രമല്ല, തമിഴകത്തിന്റെയും മനം കവർന്ന നടനാണ് നിവിൻ പോളി. അദ്ദേഹം പ്രധാന വേഷത്തിലെത്തുന്ന 'യേഴ് കടൽ യേഴ് മലൈ' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണിപ്പോൾ നിവിൻ.

ഇപ്പോഴിതാ നടൻ അജിത് കുമാർ തന്നെ വീട്ടിലേക്ക് ഡിന്നറിന് വിളിച്ചതിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് നിവിൻ. തന്റെ ജീവിതത്തിലെ രസമുള്ള ഓർമകളിലൊന്നാണ് അതെന്നും നടൻ പറഞ്ഞു. "പ്രേമം' സിനിമയുടെ റിലീസ് കഴി‍ഞ്ഞ് ആക്ഷൻ ഹീറോ ബിജുവിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുന്ന സമയം.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അപ്പോഴാണ് എനിക്കൊരു കോൾ വരുന്നത്. അജിത് സാർ കാണണമെന്ന് അറിയിച്ചിട്ടുണ്ട് എന്ന്. വീട്ടിലേക്ക് അദ്ദേഹം ക്ഷണിച്ചു എന്ന് പറഞ്ഞു. ബിരിയാണി ഒക്കെ സെറ്റ് ചെയ്ത് ഡിന്നറിനാണ് വിളിച്ചത്. അന്ന് ഞങ്ങളൊരുപാട് കാര്യങ്ങൾ സംസാരിച്ചു. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ.

ഒരു ദിവസം മുഴുവൻ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. എന്റെ ഏറ്റവും രസമുള്ള ഓർമകളിലൊന്നാണത്".- ബിഹൈൻഡ്‌വുഡ്സ് ടിവിയോട് നിവിൻ പോളി പറഞ്ഞു. റാം രചനയും സംവിധാനവും നിർവഹിക്കുന്ന റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് 'യേഴ് കടൽ യേഴ് മലൈ'.

ഒക്ടോബർ ഒന്നിന് ചിത്രം തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. നിവിൻ പോളി, അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'റിച്ചി'ക്ക് ശേഷം നിവിൻ തമിഴിൽ അഭിനയിച്ച ചിത്രം കൂടിയാണിത്. 8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

News Now

Summary

Nivin Pauly talks about his friendship with Ajith.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates