നോർത്ത് ഓഫ് ദി ടെൻ എന്ന സിനിമയിലൂടെയാണ് ഐസിന്റെ ഹോളിവുഡ് അരങ്ങേറ്റം

ഐസിൻ ഹാഷ് നയൻതാരയ്ക്കൊപ്പം, ഐസിൻ ഹാഷ് ഹോളിവുഡ് സിനിമയുടെ ലൊക്കേഷനിൽ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:47 am IST

News Now

നിഴൽ സിനിമയിൽ നയൻതാരയുടെ മകനായെത്തിയ മലയാളികളുടെ മനംകവർന്ന കുട്ടിത്താരമാണ് ഐസിൻ ഹാഷ്. ഇപ്പോൾ ഹോളിവുഡിലേക്ക് ചുവടുവയ്ക്കുകയാണ് ഈ മുടുക്കൻ. നോർത്ത് ഓഫ് ദി ടെൻ എന്ന സിനിമയിലൂടെയാണ് ഐസിന്റെ ഹോളിവുഡ് അരങ്ങേറ്റം. ഇൻസ്റ്റ​ഗ്രാമിലൂടെ താരം തന്നെയാണ് സന്തോഷം പങ്കുവെച്ചത്. 

ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഐസിൻ പങ്കുവെത്തക്. ഹോളിവുഡിലെക്കുള്ള ചെറിയ സ്റ്റെപ്പ് എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ. റെയാൻ ലാമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടെറൻസ് ജെ, ഡോൺ ബെൻജമിൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. 

മലയാളത്തിൽ അഭിനയിക്കുന്നതിന് മുൻപു തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനാണ് ഐസിൻ. അറുപതിലേറെ ഇംഗ്ലീഷ് ,അറബിക് പരസ്യങ്ങളിൽ അഭിനയിക്കുകയും മോഡലാകുകയും ചെയ്തിട്ടുണ്ട് ഐസിൻ. അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ, അറബിക് പരസ്യങ്ങളിലെ 'എമിറാത്തി ബോയ്' എന്ന പേരിലും പ്രശസ്തനാണ്. അപ്പു ഭട്ടതിരി  സംവിധാനം ചെയ്ത നിഴലിൽ നയൻതാരയുടെ മകന്റെ വേഷം വളരെ ശ്രദ്ധ നേടിയിരുന്നു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകനായി എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates