മക്കളില്ല, പാരമ്പര്യം കാക്കാന്‍ എന്തു ചെയ്യും? ദിലീപ് കുമാറിന്റെ മറുപടി ഇങ്ങനെ

തന്റെ പാരമ്പര്യം കാക്കാന്‍ മക്കളില്ലാത്തതില്‍ ദിലീപ് കുമാര്‍ ഒരിക്കലും ദുഃഖിച്ചിട്ടില്ല

ദിലീപ് കുമാറും സൈറ ഭാനുവും/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:46 am IST
Edited by :migrator

ആറ് പതിറ്റാണ്ടു നീണ്ട സിനിമാ ജീവിതം, ദിലീപ് കുമാറിന്റെ മരണത്തോടെ ഇല്ലാതായത് ഒരു കാലഘട്ടം കൂടിയാണ്. ഭാര്യ സൈറ ഭാനുവിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. എന്നാല്‍ ദമ്പതിമാര്‍ക്ക് മക്കളുണ്ടായിരുന്നില്ല. എന്നാല്‍ തന്റെ പാരമ്പര്യം കാക്കാന്‍ മക്കളില്ലാത്തതില്‍ ദിലീപ് കുമാര്‍ ഒരിക്കലും ദുഃഖിച്ചിട്ടില്ല. തന്റെ വഴി നടക്കാന്‍ നിരവധി യുവതാരങ്ങളുണ്ടെന്ന സന്തോഷമായിരുന്നു അദ്ദേഹത്തിന്. 

2012 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മക്കളില്ലാത്തതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ക്ക് സ്വന്തമായി കുട്ടികളുണ്ടായിരുന്നെങ്കില്‍ നല്ലതായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് വിഷമമില്ല. ദൈവത്തിന്റെ തീരുമാനം അനുസരിക്കുകയാണ് ഞങ്ങള്‍. ആ അപൂര്‍ണതയില്‍ ഞാനോ സൈറയോ പരാതിപ്പെട്ടിട്ടില്ല. ഞങ്ങള്‍ക്ക് ഇത് മതിയാകും. ഞങ്ങളുടെ സന്തോഷം പങ്കുവെക്കാന്‍ ഞങ്ങള്‍ കുടുംബങ്ങളുണ്ട്. എന്റേത് വലിയൊരു കുടുംബമാണ്, ഒരുപാട് മരുമക്കളും അവരുടെ കുടുംബങ്ങളുമൊക്കെയുള്ളത്. സൈറയുടേത് ചെറിയ കുടുംബമാണ്. സഹോദരന്‍ സുല്‍ത്താനും അവരുടെ മക്കളും ചെറുമക്കളും. അവര്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം കൂടെനില്‍ക്കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ ഭാഗ്യമുള്ളവരായി കാണുന്നു.- ദിലീപ് കുമാര്‍ പറഞ്ഞത്. 

താങ്കളുടെ പാരമ്പര്യം ആര് മുന്നോട്ടു കൊണ്ടുപോകും എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്, എന്റെ കാലത്ത് ഞാന്‍ ചെയ്തുവച്ച കാര്യങ്ങള്‍ വളരെ താല്‍പ്പര്യത്തോടെ മുന്നോട്ടുകൊണ്ടുപോകുന്ന നിരവധി നടന്മാരെ ഞാന്‍ കണ്ടുകഴിഞ്ഞു. കഴിവുറ്റ ഒരു യുവതാരം എന്റെ അരികിലേക്ക് വന്ന്, സാര്‍, ഞാന്‍ നിങ്ങളുടെ വര്‍ക്കുകള്‍ ഫോളോ ചെയ്യാറുണ്ട്. ഞങ്ങള്‍ക്കുവേണ്ടി തെളിച്ച വഴിയിലൂടെയാണ് നടക്കുന്നത്. എന്നു പറഞ്ഞാല്‍ ഞാന്‍ വളരെ അധികം സന്തോഷിക്കും. യാതൊരു മുന്‍പരിയവുമില്ലാതെയിരുന്ന എന്നെ എന്റെ പ്രൊഫഷനില്‍ എന്റേതായ വഴി കണ്ടെത്തിത്തന്ന ദൈവത്തിനോട് നന്ദിപറയും- ദിലീപ് കുമാര്‍ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now