'ഞാൻ ജീവനോടെയുണ്ട്, എന്റെ തല ഇടിച്ചു, ശരിക്കും പേടിച്ചു പോയി'; കാർ അപകടത്തിൽ നോറ ഫത്തേഹിക്ക് പരിക്ക്

തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് നോറ ഫത്തേഹി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.

Nora Fatehi
Nora Fatehiഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :21 ഡിസംബർ 2025, 3:42 pm IST

മുംബൈ: മുംബൈയിലുണ്ടായ വാഹനാപകടത്തിൽ നടിയും അവതാരകയുമായ നോറ ഫത്തേഹിയ്ക്ക് പരിക്ക്. ശനിയാഴ്ച വൈകുന്നേരം നടി സൺബേൺ ഫെസ്റ്റിവലിലേക്ക് പോകവെ നാലു മണിയോടെയാണ് അപകടമുണ്ടായത്. നോറ ഫത്തേഹി സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനത്തിലേക്ക് മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നു.

ഈ വാഹനത്തിന്റെ ഡ്രൈവർ വിനയ് സക്പാൽ (27) മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ ഫത്തേഹയ്ക്ക് ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കായി എത്തിക്കാൻ കഴിഞ്ഞെന്നും മുംബൈ പൊലീസ് അറിയിച്ചു.

ഒരു വൈദ്യപരിശോധനയ്ക്ക് ശേഷം, നടി മുംബൈയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനും മദ്യലഹരിയിൽ വാഹനമോടിച്ചതിനും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് നോറ ഫത്തേഹി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.

"ഞാൻ ജീവനോടെയുണ്ട്, സുഖമായിരിക്കുന്നു. ചെറിയ പരിക്കുകളുണ്ട്. തല കാറിന്റെ ഡോറിൽ ഇടിച്ചതിന്റെ ചെറിയൊരു ആഘാതം ഉണ്ട്. ഇതൊഴിച്ചാൽ എനിക്ക് വേറെ കുഴപ്പമൊന്നുമില്ല. അതിൽ ഞാൻ നന്ദിയുള്ളവളാണ്."- നോറ പറഞ്ഞു. ആരും ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കരുത് എന്നും നോറ പറയുന്നുണ്ട്.

News Now

Summary

Cinema News: Nora Fatehi's first reaction after car accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics