സീരിയല്‍ നടി ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്ക് പിന്നലെ കാമുകന്‍ സന്തോഷ് പത്ര ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍.

രശ്മി രേഖയും സന്തോഷ് പത്രയും
Last Updated :20 January 2024, 9:03 am IST

News Now

ഭുവനേശ്വര്‍: സീരിയല്‍ നടി രശ്മി രേഖ ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്ക് പിന്നാലെ കാമുകന്‍ സന്തോഷ് പത്ര ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ഭുവനേശ്വറിനടുത്തുള്ള നയ്യപ്പള്ളിയിലെ വാടക വീട്ടില്‍ രണ്ടാഴ്ച മുന്‍പാണ് നടിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന ഒരു കുറിപ്പും എഴുതി വച്ചിരുന്നു. ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു.

നേരത്തെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സന്തോഷ് പത്രയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച വീട്ടില്‍ ഇയാളെ തൂങ്ങിയ നിലയില്‍ കുടുംബാംഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രശ്മിരേഖയുടെ മരണത്തെ തുടര്‍ന്ന് സന്തോഷ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates