
'ഒടിയനാകാന്‍' പൃഥ്വിരാജ്; നായിക മഞ്ജു വാര്യര്‍; രാഹുല്‍ സദാശിവന് ചിത്രം ആരംഭിച്ചു
ഡീയസ് ഈറയ്ക്കു ശേഷം രാഹുല്‍ സദാശിവന് ഒരുക്കുന്ന ചിത്രമാണ് ഒടിയന്

ഭ്രമയുഗത്തിനും ഡീയസ് ഈറയ്ക്കും ശേഷം രാഹുല്‍ സദാശിവന് ഒരുക്കുന്ന ചിത്രമാണ് ഒടിയന്. പൃഥ്വിരാജും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇതിന് മുന്നോടിയായി ഇന്ന് പൂജ ചടങ്ങ് നടന്നു. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, സുപ്രിയ മേനോന്,മല്ലിക സുകുമാരന്‍, രാഹുല്‍ സദാശിവന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പത്ത് ദിവസത്തെ ചിത്രീകരണമാണ് പൃഥ്വിരാജിന് ഒടിയനിലുള്ളത്. മഞ്ജു വാര്യര്‍ക്കുള്ളത് പതിനഞ്ച് ദിവസവും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഒരുക്കുന്നു. രാഹുല്‍ തന്നയൊണ് കഥയും തിരക്കഥയും. ഹൊറര്‍ ചിത്രമായ ഒടിയന് നിര്‍മിക്കുന്നത് ബോളിവുഡ് നിര്‍മാണ കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്. രാഹുല്‍ സദാശിവന് ചിത്രത്തില്‍ മഞ്ജു വാര്യരും പൃഥ്വിരാജും ഒരുമിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഭ്രമയുഗത്തിലും ഡീയസ് ഈറെയിലും ഞെട്ടിച്ചത് പോലെ ഇത്തവണയും രാഹുല്‍ ഞെട്ടിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം.
അതേസമയം ഒരിടവേളയ്ക്ക് ശേഷം മഞ്ജു മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഒടിയന്. എമ്പുരാനിലാണ് മഞ്ജു ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചത്. ഓണത്തിന് തിയേറ്ററുകളിലെത്തിയ ഖലീഫയാണ് പൃഥ്വിരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബോളിവുഡ് നിര്‍മാതാക്കളായ ധര്‍മ പ്രൊഡക്ഷന്‍സ് മലയാളത്തിലേക്ക് ചുവടുറപ്പിക്കുന്ന ചിത്രമെന്ന നിലയിലും ഒടിയന് ശ്രദ്ധേയമാണ്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Rahul Sadasivan movie Odiyan, starring Prithviraj and Manju Warrier starts rolling.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്തോന്ന് പ്രതികരിക്കണം, അന്തസുള്ള പിള്ളേര് മിണ്ടാതിരിക്കും'; മഞ്ജു വാര്യരെ പ്രശംസിച്ച് മല്ലിക സുകുമാരൻ

'മഞ്ജു എന്റെ അഭിമാനം'; ധീരവും പക്വതയുള്ളതുമായിരിക്കും അവളുടെ തീരുമാനങ്ങള്‍; സഹോദരിയെക്കുറിച്ച് മധു വാര്യര്‍ പറഞ്ഞത്



