'വിജയ്‌യും ഞാനും 34 വർഷമായി സഹപ്രവർത്തകർ; അദ്ദേ​ഹം മുഖ്യമന്ത്രിയായതിൽ അതിയായ സന്തോഷം'

കഴിഞ്ഞ 34 വർഷമായി ഞങ്ങൾ ചലച്ചിത്ര മേഖലയിലെ സഹപ്രവർത്തകരാണ്.

Vijay, Ajith
Vijay, Ajithവിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :13 സെപ്റ്റംബർ 2026, 5:12 pm IST

ഇംഗ്ലണ്ടിലെ സിൽവർസ്റ്റോണിൽ നടന്ന ലെ മാൻസ് റേസിന് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് എത്തിയത് തരം​ഗമായി മാറിയിരുന്നു. അജിത് കുമാറും തന്റെ റേസിങ് ടീമിന്റെ ഭാഗമായി ഈ മത്സരത്തിൽ ട്രാക്കിലിറങ്ങിയിരുന്നു. റേസിന് മുന്നോടിയായി ഈ ചടങ്ങിലെ വിജയ്‌യുടെ സാന്നിധ്യത്തെക്കുറിച്ച് അജിത് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണിപ്പോൾ.

34 വർഷത്തെ തങ്ങളുടെ സൗഹൃദത്തെക്കുറിച്ചാണ് അജിത് സംസാരിച്ചത്. "തന്റെ തിരക്കുപിടിച്ച ഷെഡ്യൂളിൽ നിന്ന് സമയം കണ്ടെത്തി സിൽവർസ്റ്റോണിൽ ഞങ്ങളെ കാണാൻ എത്തിയതിന് തമിഴ്നാടിന്റെ ബഹുമാന്യ മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്ക് ഞാൻ അങ്ങേയറ്റം നന്ദി പറയുന്നു. കഴിഞ്ഞ 34 വർഷമായി ഞങ്ങൾ ചലച്ചിത്ര മേഖലയിലെ സഹപ്രവർത്തകരാണ്.

അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാണ്".- മാധ്യമങ്ങളോട് അജിത് കുമാർ പറഞ്ഞു. ഭാവിയിൽ ഇന്ത്യയിൽ കൂടുതൽ വലിയ അന്താരാഷ്ട്ര കായിക മത്സരങ്ങൾ നടക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. "മോട്ടോർസ്‌പോർട്സ് മാത്രമല്ല, എല്ലാ വിഭാഗത്തിലും കായികരംഗത്തെ പ്രോത്സാഹിപ്പിക്കാൻ അവർ വളരെയധികം കാര്യങ്ങൾ ചെയ്യുന്നുണ്ട്.

അവർ മോട്ടോർസ്‌പോർട്ടിനെയും പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യയിലും ചെന്നൈയിലും ലെ മാൻസ് സീരീസ് പോലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ലോജിസ്റ്റിക്സ്പരമായും അടിസ്ഥാന സൗകര്യപരമായും എന്തൊക്കെ ആവശ്യമാണെന്ന് നേരിട്ട് കാണാനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.

ഇത്തരം മത്സരങ്ങൾ ഇന്ത്യയിലേക്ക് വരണമെന്നും ഞങ്ങൾ എല്ലാവരും ഇന്ത്യയിൽ വെച്ച് റേസ് ചെയ്യണമെന്നുമാണ് എന്റെ ആഗ്രഹം". -അജിത് കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയിലെ ഏറ്റവും വലിയ രണ്ട് പേരുകളാണ് അജിത് കുമാറും വിജയ്‌യും.

News Now

Summary

Ajith opens up about his friendship with Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates