
20 വർഷമായി, നിന്റെ ഒരംശം ഇപ്പോഴും എന്നിൽ ജീവിക്കുന്നുണ്ട്; മരിച്ച സഹോദരിയെക്കുറിച്ച് സിമ്രൻ
21 വയസില്‍ 2002 ലാണ് സിമ്രന്റെ ഇളയ സഹോദരിയായിരുന്ന മോണല്‍ മരിക്കുന്നത്
സഹോദരിയുടെ മരണ വാർഷികത്തിൽ ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി നടി സിമ്രൻ. 20 വർഷം മുൻപാണ് തമിഴ് നടിയായിരുന്ന മൊണാൽ മരിക്കുന്നത്. സഹോദരിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് സിമ്രന്റെ കുറിപ്പ്. 20 വർഷം കഴിഞ്ഞിട്ടും മൊണാലിന്റെ ഒരംശം ഇപ്പോഴും തന്റെയുള്ളിലുണ്ടെന്നാണ് താരം കുറിച്ചത്.
''നീ ഇവിടെ ഇല്ലായിരിക്കാം... പക്ഷേ നമ്മള്‍ പരസ്പരം തുണയായി ഒരുമിച്ചുണ്ടെന്ന് എനിക്കറിയാം. 20 വര്‍ഷം കഴിഞ്ഞെങ്കിലും നിന്റെ ഒരംശം ഇപ്പോഴും എന്നില്‍ ജീവിക്കുന്നു. ഞങ്ങള്‍ എല്ലാവരും നിന്നെ മിസ് ചെയ്യുന്നൂ മോനു...''- സിമ്രൻ കുറിച്ചു. കുട്ടിക്കാലത്തെ ചിത്രവും മുതിർന്നതിനു ശേഷമുള്ള ചിത്രവുമായി സിമ്രൻ പങ്കുവച്ചത്.
21 വയസില്‍ 2002 ലാണ് സിമ്രന്റെ ഇളയ സഹോദരിയായിരുന്ന മോണല്‍ മരിക്കുന്നത്. ചെന്നൈയിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഡലിങ്ങില്‍ നിന്നാണ് മോണല്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. 2000-ല്‍ പുറത്തിറങ്ങിയ 'ഇന്ദ്രധനുഷ്' എന്ന കന്നട ചിത്രത്തിലൂടെയായിരുന്നു തുടക്കം. വിജയ് നായകനായി എത്തിയ ബദ്രിയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ അപ്രതീക്ഷിത മരണം.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

