
'എന്നെ വേലക്കാരിയായല്ലാതെ ചിന്തിക്കാനാവുമായിരുന്നില്ല, നോ പറയാനാവാത്ത അവസ്ഥയായിരുന്നു'; തിലോതമ ഷോം
താരം അഭിനയിച്ച സാര്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ശ്രദ്ധനേടിയ താരമാണ് തിലോതമ ഷോം. താരം അഭിനയിച്ച സാര്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ വീട്ടുജോലിക്കാരുടെ വേഷത്തിലാണ് തിലോതമ എത്തിയത്. എന്നാല്‍ ഒരുകാലത്ത് തനിക്ക് ജോലിക്കാരിയുടെ വേഷം മാത്രമാണ് ലഭിച്ചിരുന്നത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
കുറച്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഞാന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ എനിക്ക് കിട്ടിക്കൊണ്ടിരുന്നത് വേലക്കാരിയുടെ വേഷമായിരുന്നു. തന്നെ മറ്റൊരു രീതിയില്‍ കാണാന്പോലുമായിരുന്നില്ല. തുടക്കത്തില്‍ വേറെ വഴിയൊന്നുമില്ലാത്തതിനാല്‍ നോ പറയാനായില്ല.- തിലോതമ പറഞ്ഞു.
എനിക്ക് വേറെ ജോലി ഇല്ലായിരുന്നു. ജീവിച്ചുപോകാന്‍ വേറെ വഴിയില്ല. പക്ഷേ കുറച്ചുനാള്‍ കഴിഞ്ഞ് വാടക കൊടുക്കാനുള്ള ബാങ്ക് ബാലന്‍സ് എനിക്കായപ്പോള് എനിക്കു ദേഷ്യം തോന്നി. ഞാന്‍ പണക്കാരിയല്ല ഞാന്‍ പാവപ്പെട്ടവളല്ല, വിദ്യാഭ്യാസം കൊണ്ട് അപ്പര്‍ മിഡില്‍ ക്ലാസില്‍പ്പെട്ട ആളാണ്. ഞാന്‍ പാവപ്പെട്ട ആള് അല്ലാഞ്ഞിട്ടും എങ്ങനെയാണ് അത്തരം കഥാപാത്രങ്ങള്‍ മാത്രം ലഭിക്കുന്നത്. ഞാന്‍ പണക്കാരിയുമല്ല, എങ്കിലും കുറച്ച് പണക്കാരിയായുള്ള കഥാപാത്രങ്ങളും തരൂ.- തിലോതമ പറഞ്ഞു.
മണ്‍സൂണ്‍ വെഡ്ഡിങ് എന്ന ചിത്രത്തിവും വേലക്കാരിയുടെ വേഷത്തിലാണ് താരം എത്തിയത്. എന്നാല്‍ നെറ്റ്ഫഌക്സ് ആന്തോളജി ചിത്രമാണ് ലസ്റ്റ് സ്റ്റോറീസില്‍ ഇതിന് വ്യത്യാസമുണ്ട്. കന്‍കണ സെന്‍ ശര്‍മ സംവിധാനം ചെയ്ത ഭാഗത്തില്‍ വ്യത്യസ്തമായ വേഷത്തിലാണ് തിലോതമ എത്തുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം



