‘സത്യം മാത്രമേ ബോധിപ്പിക്കൂ‘ , പുതിയ സിനിമയുമായി ധ്യാൻ

സംവിധായകൻ സാഗര്‍ ഹരി തന്നെയാണ് തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്

Last Updated :20 January 2024, 8:43 am IST

ധ്യാൻ ശ്രീനിവാസന്റെ പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചു. ‘സത്യം മാത്രമേ ബോധിപ്പിക്കൂ‘ എന്നാണ് ചിത്രത്തിന്റെ പേര്. സാഗര്‍ ഹരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമയിൽ ധ്യാനിന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ഡോ. റോണി, അംബിക. ശ്രീവിദ്യ എന്നിവരും അഭിനയിക്കുന്നു. 

സംവിധായകൻ സാഗര്‍ ഹരി തന്നെയാണ് തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണവും, അജേഷ് ആനന്ദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. സൂത്രക്കാരന്‍’ എന്ന ചിത്രത്തിന് ശേഷം സ്മൃതി സിനിമാസിന്റെ ബാനറില്‍ ബാലമുരളി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now