'മോളിവുഡ് ടൈംസും' 'കറക്ക'വും ഒടിടിയിലെത്തി; ഈ ആഴ്ചയിലെ റിലീസുകൾ കാണാം

ഹൊറർ കാണാൻ താല്പര്യമുള്ളവർക്കായി 'മുത്തശ്ശി' എന്നൊരു സീരിസും എത്തിയിട്ടുണ്ട്.

Latest OTT Releases
Latest OTT Releasesഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :3 ജൂലൈ 2026, 2:45 pm IST

ഈ ആഴ്ചയും നിരവധി ഒടിടി റിലീസുകളാണ് വിവിധ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. മലയാള സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന 'മോളിവുഡ് ടൈംസും' ഈ ആഴ്ച ഒടിടി പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. അതോടൊപ്പം ശ്രീനാഥ് ഭാസിയുടെ 'കറക്ക'വും ഒടിടിയിലെത്തിയിട്ടുണ്ട്. ഹൊറർ കാണാൻ താല്പര്യമുള്ളവർക്കായി 'മുത്തശ്ശി' എന്നൊരു സീരിസും എത്തിയിട്ടുണ്ട്.

1മോളിവുഡ് ടൈംസ്

Mollywood Times

Mollywood Times

ഇൻസ്റ്റ​ഗ്രാം

നസ്‌ലിൻ നായകനായെത്തിയ 'മോളിവുഡ് ടൈംസ്' ഒടിടിയിലെത്തി. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയിരുന്നു. ജൂൺ അഞ്ചിന് ആണ് ചിത്രം തിയറ്ററുകളിലെത്തിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയും മനോരമ മാക്സിലൂടെയും ചിത്രം കാണാനാകും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രമാണിത്. നസ്‌ലിനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്സാണ്ടർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അൽത്താഫ് സലിം, ഗോപിക രമേശ്, രാജേഷ് മാധവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

2കറക്കം

Karakkam

Karakkam

ഇൻസ്റ്റ​ഗ്രാം

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ- കോമഡി ചിത്രം കറക്കം സോണി ലിവിൽ സ്ട്രീമിങ് ആരംഭിച്ചു. റെട്രോ പശ്ചാത്തലവും വർണാഭമായ ദൃശ്യങ്ങളും ഗാനങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത ചിത്രമാണിത്. അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ,പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി, ബിജു കുട്ടൻ, മിഥൂട്ടി, ഷോൺ റോമി, ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ, വിഷ്ണു രഘു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

3അന്ത്രു ​ദ് മാൻ

Andru The Man

Andru The Man

ഇൻസ്റ്റ​ഗ്രാം

’അന്ത്രു ദ് മാൻ’ മനോരമമാക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. ശിവകുമാർ കങ്കോൽ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ, ഇതുവരെ കണ്ട ഹാസ്യ വേഷങ്ങളിൽ നിന്നെല്ലാം മാറി തികച്ചും വ്യത്യസ്തവും ശക്തവുമായ പ്രകടനമാണ് ഹരിശ്രീ അശോകൻ കാഴ്ച്ചവെക്കുന്നത്. ഒരു അറവുശാലാ തൊഴിലാളിയുടെ ജീവിതം നേരായി പറയുന്ന ചിത്രത്തിൽ അനുമോൾ, മനോജ് കെ യു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

4മുത്തശ്ശി

Muthassi

Muthassi

ഇൻസ്റ്റ​ഗ്രാം

അഖില ഭാർഗവാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മുത്തശ്ശി' എന്ന വെബ് സീരിസ് സീ ഫൈവിലൂടെ സ്ട്രീമിങ് ആരംഭിച്ചു. അമിത് ചക്കാലക്കലും സീരിസിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നന്ദുലാൽ എംഎസ് ആണ് സീരിസ് രചിച്ച് സംവിധാനം ചെയ്യുന്നത്.

5ബൾട്ടി

Balti

Balti

ഇൻസ്റ്റ​ഗ്രാം

ഷെയ്ൻ നി​ഗം നായകനായെത്തി തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് ബൾട്ടി. നവാഗതനായ ഉണ്ണി ശിവലിംഗം ആണ് ചിത്രം സംവിധാനം ചെയ്‌തത്. കേരള- തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറഞ്ഞ ചിത്രം മേക്കിങ് ക്വാളിറ്റി കൊണ്ടും സംഘട്ടന രംഗങ്ങൾ കൊണ്ടും കയ്യടി നേടിയിരുന്നു. ജൂലൈ 10 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics