ഞങ്ങളുടെ വിവാഹത്തിന് 'പ്രായപൂര്‍ത്തിയായി', 18 തികഞ്ഞു; പ്രണയം നിറച്ച് പൂര്‍ണിമയും ഇന്ദ്രജിത്തും; ചിത്രങ്ങള്‍

കടല്‍ തീരത്തു നില്‍ക്കുന്ന താരദമ്പതികളാണ് ചിത്രത്തില്‍

പൂർണിമയും ഇന്ദ്രജിത്തും/ ഫേയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:34 am IST

മലയാളികളുടെ ഇഷ്ട താരജോഡികളായ ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും 18ാം വിവാഹവാര്‍ഷികമാണ് ഇന്ന്. സ്‌പെഷ്യല്‍ ദിനത്തില്‍ പൂര്‍ണിമ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്. തങ്ങളുടെ വിവാഹത്തിന് പ്രായപൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ളതാണ് ചിത്രങ്ങള്‍. 

Story image

കടല്‍ തീരത്തു നില്‍ക്കുന്ന താരദമ്പതികളാണ് ചിത്രത്തില്‍. സീക്വന്‍സ് പതിച്ച സ്ലീവ് ലസ് വസ്ത്രത്തില്‍ അതിമനോഹരിയാണ് പൂര്‍ണിമ. പ്രിന്റഡ് ഷര്‍ട്ടാണ് ഇന്ദ്രജിത്തിന്റെ വേഷം. ഞങ്ങളുടെ വിവാഹത്തിന് 18 തികഞ്ഞു, ഇപ്പോള്‍ പൂര്‍ണമായും നിയമപരമായി- എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍.

Story image
Story image

കൂടാതെ സൂപ്പര്‍ഹിറ്റ് ചിത്രം ദില്‍വാനേ ദുല്‍ഹനിയ ലേ ജായേങ്കേയിലെ ഒരു ഡയലോഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാ സിമ്രന്‍ ജാ, ജീ ലേ ആപ്‌നി സിന്തഗി എന്നാണ് പൂര്‍ണിമ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ആരാധകര്‍ക്ക് വിവാഹ ആശംസകള്‍ അറിയിക്കുന്നത്. 

Story image
Story image

പൂര്‍ണിമയുടെ പിറന്നാള്‍ കൂടിയാണ് ഇന്ന്. തന്റെ പ്രിയതമയ്ക്ക് പിറന്നാള്‍- വിവാഹവാര്‍ഷിക ആശംസകളുമായി ഇന്ദ്രജിത്ത് എത്തിയിരുന്നു. ഈ വര്‍ഷം ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും നമ്മുടെ പ്രണയം കൂടുതല്‍ മികച്ചതായെന്നാണ് താരം കുറിച്ചത്. ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, നിമിഷ സജയന്‍, സാനിയ ഇയ്യപ്പന്‍, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ നിരവധി താരങ്ങളാണ് ദമ്പതിമാര്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now