
ഇത് കാളിദാസിന്റെ പകർന്നാട്ടം, ഞെട്ടിച്ച് പാവ കഥൈകൾ ട്രെയിലർ
തമിഴിലെ നാല് സൂപ്പർഹിറ്റ് സംവിധായകർ ഒന്നിക്കുന്ന ചിത്രം ഡിസംബർ 18നാണ് റിലീസ് ചെയ്യുന്നത്
നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യുന്ന തമിഴ് ആന്തോളജി ചിത്രം പാവ കഥൈകളുടെ ട്രെയിലർ പുറത്ത്. തമിഴിലെ നാല് സൂപ്പർഹിറ്റ് സംവിധായകർ ഒന്നിക്കുന്ന ചിത്രം ഡിസംബർ 18നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ മലയാളി താരം കാളിദാസ് ജയറാമും എത്തുന്നുണ്ട്. ട്രെയിലറിലെ താരത്തിന്റെ പ്രകടനം അമ്പരപ്പിക്കുന്നതാണ്.
സങ്കീര്‍ണമായ മാനുഷിക ബന്ധങ്ങളെ കുറിച്ചാണ് പാവ കഥെെകള്‍ പറയുന്നത്. കുടുംബത്തിന്റെ അഭിമാനത്തിനായുള്ള മനുഷ്യരുടെ ചെയ്തികളെക്കുറിച്ചുള്ള പരാമർശവും ട്രെയിലറിലുണ്ട്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കാളിദാസ് അഭിനയിക്കുന്നത്. സത്താർ എന്ന കഥാപാത്രമായി പകർന്നാടുകയാണ് താരം.
സുധ കൊങ്കാരയ്ക്കൊപ്പം വിഘ്നേഷ് ശിവന്, ഗൗതം വാസുദേവ് മേനോന്, വെട്രിമാരന് എന്നിവരുടെ കഥകളും ചിത്രത്തിലുണ്ട്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അഞ്ജലി, ഗൗതം മേനോന്, കല്‍ക്കി കേക്ല, പ്രകാശ് രാജ്, കാളിദാസ് ജയറാം, ശാന്തനു സിമ്രന്, സായി പല്ലവി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
തമിഴ് ആന്തോളജി ചിത്രവുമായി നെറ്റ്ഫ്ലിക്സ്. പാവ കഥൈകള്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ഡിസംബര്‍ 18 നാണ് ചിത്രം റിലീസ് ചെയ്യുക. സുധ കൊങ്കര, വിഘ്നേഷ് ശിവന്, ഗൗതം വാസുദേവ് മേനോന്, വെട്രിമാരന് എന്നിവര്‍ സംവിധാനം ചെയ്യുന്ന നാല് സിനിമകളാണ് പാവ കഥൈകളിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
