വിവാഹവേഷത്തില്‍ മാഹിറയെ കണ്ടപ്പോള്‍ ഈറനണിഞ്ഞ കണ്ണുകള്‍ തുടച്ച് വരന്‍

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:26 am IST

News Now

പാകിസ്ഥാന്‍ സിനിമാ-നാടക നടി മാഹിറ ഖാന്‍ വിവാഹിതയായി. വ്യവസായി സലീം കരീം ആണ് നടിയെ വിവാഹം കഴിച്ചത്. നടിയുടെ രണ്ടാം വിവാഹമാണിത്. വിവാഹ വേഷത്തില്‍ തനിക്കടുത്തേക്ക് നടന്നു വരുന്ന മാഹിറയെ കണ്ടപ്പോള്‍ കണ്ണീര്‍ തുടയ്ക്കുന്ന സലീം കരീമിന് സാമൂഹികമാധ്യമം കൈയടി നല്‍കിയിരിക്കുകയാണ്. 

വിവാഹത്തിന്റെ ദൃശ്യങ്ങള്‍ മാഹിറയുടെ മാനേജര്‍ അനുഷയ് തല്‍ഹ ഖാന്‍ ആണ് സാമൂഹിക മാധ്യമത്തില്‍ ഷയര്‍ ചെയ്തത്. വരന്‍ സലീം കരീമിന്റെ അടുത്തേക്ക് വിവാഹ വേഷത്തില്‍ മാഹിറ നടന്നു വരുന്ന സമയത്താണ് വൈകാരിക നിമിഷങ്ങള്‍ അരങ്ങേറിയത്. രണ്ടാമത് വിവാഹം കഴിച്ചത് നല്ല വ്യക്തിയെയാണെന്നും വരനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ നിറയുന്നത്.

പാസ്റ്റല്‍ ലെഹങ്കക്ക് ഇണങ്ങുന്ന തരത്തിലുള്ള ഡയമണ്ട് ആഭരണങ്ങളാണ് നടി അണിഞ്ഞത്. കറുപ്പ് നിറത്തിലുള്ള ഷര്‍വാണിയും നീല നിറത്തിലുള്ള ടര്‍ബനും ആണ് വരന്റെ വേഷം. ക്രിയേറ്റീവ് ഡയറക്ടര്‍ ആയ അലി അസ്‌കാരിയാണ് മഹിറയുടെ ആദ്യ ഭര്‍ത്താവ്. 2015ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇരുവര്‍ക്കും 13 വയസുള്ള ഒരു മകനുണ്ട്. 

നെറ്റ്ഫ്‌ലിക്‌സ് സീരീസായ ജോ ബച്ചായ് ഹേ സാങ് സമൈത് ലോയില്‍ ഫവാദ് ഖാനും സനം സയീദിനുമൊപ്പം മഹിറയും പ്രത്യക്ഷപ്പെടും. ഫര്‍ഹത്ത് ഇഷ്തിയാക്കിന്റെ 2013-ലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉറുദു ഭാഷാ നോവലാണ് സീരീസായി ഇറക്കിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates