'ഇത് പാകിസ്ഥാനിൽ നിന്നുള്ള സ്‌നേഹം', ഷാരൂഖിന്റെ ചിത്രം മണലിൽ തീർത്ത് ആരാധകൻ; വൈറൽ വിഡിയോ

ബലൂചിസ്ഥാനിലെ ഒരു ബീച്ചിൽ മണലിൽ തീർത്ത ഷാരൂഖ് ഖാന്റെ കൂറ്റൻ ചിത്രമാണ് ഇപ്പോൾ വൈറൽ

ഷാരൂഖ് ഖാൻ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
Last Updated :20 January 2024, 9:18 am IST

ആ​ഗോളതലത്തിൽ നിരവധി ആരാധകരുള്ള താരമാണ് ബോളിവുഡിന്റെ കിങ് ഖാൻ. പല രീതിയിലും താരത്തിനോടുള്ള ആരാധന ആളുകൾ പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പാകിസ്ഥാനിൽ നിന്നുള്ള ഒരു ആരാധകൻ പങ്കുവെച്ച ഒരു ചിത്രവും വിഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ബലൂചിസ്ഥാനിലെ ഒരു ബീച്ചിൽ മണലിൽ തീർത്ത ഷാരൂഖ് ഖാന്റെ കൂറ്റൻ ചിത്രമാണ് സമീർ ഷൗക്കത്ത് എന്ന കലാകാരൻ തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊമ്ട് വിഡിയോ നിരവധി ആളുകളാണ് കണ്ടത്. ആഷിദി ആർട്ടിസ്റ്റ് ​ഗ്രൂപ്പിലെ അം​ഗമാണ്  ഇദ്ദേഹം. കലാകാരനെയും അദ്ദേഹത്തിന്റെ ​സുഹൃത്തുക്കളെയും പ്രശംസിച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്‌തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now