
News Now
ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

സിനിമയിൽ വില്ലനായാണ് നിറഞ്ഞു നിൽക്കുന്നതെങ്കിലും റിയൽ ലൈഫിൽ സൂപ്പർ ഹീറോ ആണ് നടൻ സോനൂ സൂദ്. ലോക്ക്ഡൗണിൽ സാധാരണക്കാർക്കായി അദ്ദേഹം നൽകിയ സഹായമാണ് ഇന്ത്യക്കാരുടെ മനം കവർന്നത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം ആരാധകരുമായി സംവദിക്കാറുമുണ്ട്. ഇപ്പോൾ വമ്പൻ സൗജന്യവുമായി എത്തുകയാണ് താരം.
തന്റെ തയൽ കടയാണ് താരം ആരാധകർക്കായി പരിചയപ്പെടുത്തിയത്. സൗജന്യമായി തുന്നിത്തരുമെങ്കിലും പാന്റ് ചിലപ്പോൾ നിക്കറാവും എന്നാണ് താരത്തിന്റെ മുന്നറിയിപ്പ്. തയ്യൽ മെഷീനിൽ ഇരുന്ന് വസ്ത്രം തയ്ക്കുന്ന വിഡിയോ ആണ് താരം പങ്കുവെച്ചത്. തുറസായ ഒരു സ്ഥലത്തുവെച്ചാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
''സോനു സൂദ് തയ്യൽക്കട. ഇവിടെ സൗജന്യമായി തയ്ച്ചുതരും. പക്ഷേ പാന്റ് ചിലപ്പോ നിക്കർ ഒക്കെ ആയി മാറിയേക്കാം. അതിനൊന്നും ഒരു ഗ്യാരണ്ടിയും ഇല്ല'', താരം ട്വീറ്റ് ചെയ്തു. ഏതെങ്കിലും സിനിമക്കു വേണ്ടിയോ ഷൂട്ടിനു വേണ്ടിയാണോ എന്നത് വ്യക്തമല്ല. ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് വിഡിയോ. തുണി തയിച്ചു കിട്ടാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
Sonu Sood tailor shop.
â sonu sood (@SonuSood) January 16, 2021
यहाठमà¥à¤«à¥à¤¤ मà¥à¤ सिलाठà¤à¥ à¤à¤¾à¤¤à¥ हà¥à¥¤
पà¥à¤à¤ à¤à¥ à¤à¤à¤¹ निà¤à¤° बन à¤à¤¾à¤, à¤à¤¸à¤à¥ हमारॠà¤à¤¾à¤°à¤à¤à¥ नहà¥à¤ pic.twitter.com/VCBocpUSum
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


