പാപ്പനും മൈക്കിളും; മകന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി സുരേഷ് ഗോപി
സുരേഷ് ഗോപിയും മകൻ ഗോകുലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്
സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പൻ. ഏറെക്കാലത്തിനു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തുകയാണ് ചിത്രത്തിൽ. അതിനൊപ്പം മറ്റൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. സുരേഷ് ഗോപിയും മകൻ ഗോകുലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഇപ്പോൾ ഇതാ ചിത്രത്തിലെ മകന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് സുരേഷ് ഗോപി.
മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന എബ്രഹാം മാത്തന്‍ ആയാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. മൈക്കിള്‍ എന്നാണ് ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കയ്യിലൊരു സിഗരറ്റും ഗ്ലാസും പിടിച്ചു നിൽക്കുകയാണ് സുരേഷ്ഗോപി. കൂടെ അച്ഛനെ നോക്കി ചിരിച്ചു നിൽക്കുന്ന ഗോകുലിനേയും കാണാം. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പും താരം ചേർത്തിട്ടുണ്ട്.
'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. 'പൊറിഞ്ചു മറിയം ജോസി'ന്‍റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണ്. മാത്യൂസ് പാപ്പന്‍റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ളയാണ് എത്തുന്നത്. പാപ്പന്‍റെ ഭാര്യയായി എത്തുന്നത് നൈല ഉഷയാണ്. സണ്ണി വെയ്‍ന്‍, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനിന്‍റേതാണ് രചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍



