
'തെറ്റിദ്ധരിക്കരുത്, രാവിലെ 7 വരെ ഉറങ്ങിപ്പോയതാണ്'; മരണവാര്‍ത്തയോട് പ്രതികരിച്ച് പരേഷ് റാവല്‍
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പരേഷ് റാവല്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് മരിച്ചു എന്നായിരുന്നു വാര്‍ത്ത
കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകളും നിറയുകയാണ്. ഇതിനോടകം നിരവധി സെലിബ്രിറ്റികളുടെയാണ് വ്യാജ മരണവാര്‍ത്തകള്‍ എത്തിയത്. ഇപ്പോള്‍ തന്റെ മരണവാര്‍ത്തയോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടന് പരേഷ് റാവല്‍.
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പരേഷ് റാവല്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് മരിച്ചു എന്നായിരുന്നു വാര്‍ത്ത. ഇത് പങ്കുവെച്ചുകൊണ്ടാണ് താരം പ്രതികരണം കുറിച്ചത്. തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമിക്കണം, രാവിലെ ഏഴു മണിവരെ ഞാന്‍ ഉറങ്ങിപ്പോയതാണ്- എന്നായിരുന്നു പരേഷിന്റെ കുറിപ്പ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പരേഷ് റാവലിന് കോവിഡ് പോസിറ്റീവായത്.
...Sorry for the misunderstanding as I slept past 7am ...! pic.twitter.com/3m7j8J54NF
â Paresh Rawal (@SirPareshRawal) May 14, 2021
സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ട്വീറ്റ്. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തുന്നത്. ഈ വാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. നേരത്തെ സീരിയല്‍ താരം മുകേഷ് ഖന്നയ്ക്കെതിരെയും വ്യാജ വാര്‍ത്ത പുറത്തുവന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
