
പാർവതി അരുണിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; വൈറലായി ചിത്രങ്ങൾ
അതീവ ഗ്ലാമറസ് ലുക്കിലാണ് പാർവതി പ്രത്യക്ഷപ്പെടുന്നത്
ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് പാർവതി അരുൺ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് പാർവതിയുടെ പുതിയ ഫോട്ടോഷൂട്ടാണ്. അതീവ ഗ്ലാമറസ് ലുക്കിലാണ് പാർവതി പ്രത്യക്ഷപ്പെടുന്നത്.
അലേഖ് അജയ്ഘോഷ് ആണ് ചിത്രങ്ങൾ പകർത്തിയത്. ഹൈ സ്പീഡ് ഫോട്ടോഗ്രഫിയിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്. എന്തായാലും മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. നിബിതയാണ് സ്റ്റൈലിങ് നിർവഹിച്ചത്. ഫോട്ടോഷൂട്ടിന്റെ അണിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അരുൺ വൈഗ സംവിധാനം ചെയ്ത ചെമ്പരത്തിപ്പൂവിന് ശേഷം ബാലചന്ദ്രമേനോൻ ഒരുക്കിയ എന്നാലും ശരത് എന്ന ചിത്രത്തിലും നടി നായികയായി എത്തി. ശ്യാം പ്രവീൺ സംവിധാനം ചെയ്യുന്ന മെമ്മറീസ് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നടി. വെട്രിയാണ് ചിത്രത്തിൽ നായകൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



