
'കാവിയിട്ടവർ കുട്ടികളെ പീഡിപ്പിക്കുന്നതിൽ പ്രശ്നമില്ല, സിനിമയിലെ ഡ്രസ് പറ്റില്ല'; പത്താന് പിന്തുണയുമായി ദീപിക പദുക്കോൺ
സിനിമയ്ക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഷാരുഖ് ഖാന്റെ കോലം കത്തിച്ചതുമായി ബന്ധപ്പെട്ട വാർത്ത പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്

ഷാരുഖ് ഖാന്റെ പുതിയ പത്താനുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുകയാണ്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനത്തിൽ ദീപിക പദുക്കോൺ ധരിച്ച വേഷമാണ് വിവാദങ്ങൾക്ക് കാരണമായത്. ഇപ്പോൾ ഈ വിഷയത്തിൽ സിനിമയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. കാവിയിട്ടവർ പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിക്കുന്നതിൽ കുഴപ്പമില്ല, സിനിമയിൽ വസ്ത്രം ധരിക്കുന്നതാണ് പ്രശ്നം എന്നാണ് പ്രകാശ് രാജ് കുറിച്ചത്.
കാവിയിട്ടവര്‍ ബലാത്സംഗം ചെയ്യുന്നവരെ മാലയിട്ട് സ്വീകരിക്കുന്നതിലും വിദ്വേഷ പ്രസംഗം നടത്തുന്നതിലും കുഴപ്പമില്ല ബിജെപി എംഎൽഎമാർ ബ്രോക്കർ പണി ചെയ്യുന്നതിലും പ്രശ്നമില്ല. ഒരു കാവിവേഷധാരിയായ സന്യാസി പ്രായപൂർത്തിയാകാത്തവരെ പീഡിപ്പിക്കുന്നതിലും പ്രശ്നമില്ല. സിനിമയിൽ വസ്ത്രം ധരിക്കാൻ പാടില്ല എന്നാണോ? ഞാൻ ചോദിക്കുകയാണ്.- പ്രകാശ് രാജ് കുറിച്ചു. സിനിമയ്ക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഷാരുഖ് ഖാന്റെ കോലം കത്തിച്ചതുമായി ബന്ധപ്പെട്ട വാർത്ത പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്.
#Besharam BIGOTS.. So itâs okay when Saffron clad men garland rapists..give hate speech, broker MLAs, a Saffron clad swamiji rapes Minors, But not a DRESS in a film ?? #justasking
â Prakash Raj (@prakashraaj) December 15, 2022
â¦.Protesters Burn Effigies Of SRK In Indore. Their Demand: Ban 'Pathaan' https://t.co/00Wa982IU4
നാലു വർഷത്തിനുശേഷം ഷാരുഖ് ഖാന്റെ തിരിച്ചുവരവ് കുറിക്കുന്ന ചിത്രമാണ് പത്താൻ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയത്. 'ബേഷരം രംഗ്'എന്ന ഗാനത്തിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. വൻ സ്വീകരണമാണ് ഗാനത്തിന് ലഭിച്ചത്. ഗാനരംഗത്തിലെ ഒരു ഭാഗത്ത് കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ഇതാണ് ഒരു വിഭാഹം ആളുകളെ ചൊടിപ്പിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
