വെള്ള വസ്ത്രം അണിഞ്ഞ് അതീവ ഗ്ലാമറസ് ലുക്കിലുള്ളതാണ് ചിത്രങ്ങള്‍

Last Updated :20 January 2024, 8:32 am IST

News Now

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ ടെന്‍ഡിങ്ങാവുന്നത് താരത്തിന്റെ പഴയ ഒരു ഫോട്ടോഷൂട്ടാണ്. വെള്ള വസ്ത്രം അണിഞ്ഞ് അതീവ ഗ്ലാമറസ് ലുക്കിലുള്ളതാണ് ചിത്രങ്ങള്‍. 

Story image

വെള്ള സ്ലീവ്‌ലസ് ബനിയനും ഷോര്‍ട്‌സും ധരിച്ചിരിക്കുകയാണ് സണ്ണി. അതിനൊപ്പം ചെറിയ ഒരു കമ്മലും വെള്ള മുത്തിലുള്ള കൊലുസും ബ്രേസ്ലറ്റും മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. സിംപിള്‍ ലുക്കില്‍ അതീവ സുന്ദരിയാണ് സണ്ണി. 

Story image

പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഡബ്ബൂ രത്‌നാനിയാണ് മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി കരിയറിന്റെ 25ാം വാര്‍ഷികം പ്രമോണിച്ചാണ് സണ്ണി ലിയോണ്‍ അടക്കമുള്ള താരങ്ങളുടെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചത്. 

Story image

ഇപ്പോള്‍ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം ലോസ് ആഞ്ചല്‍സിലാണ് താരം. കൊറോണ വ്യാപനം ഇന്ത്യയില്‍ ശക്തമായതിന് പിന്നാലെയായിരുന്നു താരം വിദേശത്തേക്ക് പോകുന്നത്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം കുട്ടികളുടേയും കുടുംബത്തിന്റേയും വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates