റേച്ചൽ മാണിയ്ക്കും ഭർത്താവ് റൂബനും ആൺകുഞ്ഞ് പിറന്നുവെന്നാണ് പേർളി അറിയിച്ചത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:03 am IST

News Now

സഹോദരിക്ക് കുഞ്ഞ് പിറന്ന സന്തോഷം ആരാധകരുമായി പങ്കുവച്ച് നടിയും അവതാരകയുമായ പേർളി മാണി. റേച്ചൽ മാണിയ്ക്കും ഭർത്താവ് റൂബനും ആൺകുഞ്ഞ് പിറന്നുവെന്നാണ് പേർളി അറിയിച്ചത്. വല്യമ്മയായതിൽ ഏറെ സന്തോഷവതിയാണെന്നും കുഞ്ഞിനെ തന്റെ കൈകളിൽ പിടിക്കാൻ കാത്തിരിക്കുന്നുവെന്നുമാണ് പേർളി കുറിച്ചു. 

'ആൺകുട്ടിയാണ്, റേച്ചലിന് കുഞ്ഞ് പിറന്നു. എന്റെ ചെറിയ സഹോദരി ഇപ്പോൾ ഒരു അമ്മയാണ്. ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. റൂബൻ ഏറ്റവും നല്ല മനുഷ്യനായതിനാൽ, അവൻ ഏറ്റവും സ്നേഹമുള്ള അച്ഛനായിരിക്കും. ഞാനിപ്പോൾ ഒരു വല്യമ്മയാണ്! അഭിനന്ദനങ്ങൾ,  എന്റെ കുഞ്ഞിനെ എന്റെ കൈകളിൽ പിടിക്കാൻ കാത്തിരിക്കുന്നു. നിങ്ങളെല്ലാവരും അവരെ അനുഗ്രഹിക്കണം...' പേർളി കുറിച്ചു. 

കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു റേച്ചലിന്റേയും റൂബന്റേയും വിവാഹം. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായി തിളങ്ങി നിൽക്കുന്ന റേച്ചൽ ഫാഷൻ രംഗത്താണ് പ്രവർത്തിക്കുന്നത്. ഫാഷൻ ഡിസൈനിങ് പഠിച്ച റേച്ചലിന് ഒരു ഓൺലൈൻ ഡിസൈനർ ബ്രാൻഡും ഉണ്ട്. ഫോട്ടോ​ഗ്രാഫറാണ് റൂബെൻ ബിജി തോമസ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates