
News Now
എമിറേറ്റ്സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!

'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് നടി ദീപിക പദുക്കോണ് തന്റെ പുതുവര്ഷത്തിന് തുടക്കമിട്ടത്. തന്റെ സോഷ്യല് മീഡിയയില് ഇതുവരെയുണ്ടായിരുന്ന എല്ലാ പോസ്റ്റുകളും താരം നീക്കം ചെയ്തിരുന്നു. അതിന് പിന്നാലെ വീണ്ടും സോഷ്യല് മീഡിയയില് സജീവമാവുകയാണ് താരം. ആരാധകരുമായി സംവദിക്കാനും താരം ഇപ്പോള് സമയം കണ്ടെത്തുന്നുണ്ട്. തനിക്ക് ഏറ്റവും കൂടുതല് അടുപ്പമുള്ളവര് ആരെന്ന് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.
ഇന്സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചറായ 'പോസ്റ്റ് എ പിക് ഓഫി'ലൂടെയാണ് താരം ആരാധകരുമായി ഇടപെട്ടത്. ഏറ്റവും അടുപ്പമുള്ളവര് ആരാണ് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. അതിന് ഭര്ത്താവ് രണ്വീര് സിങ്ങിനും സഹോദരി അനിഷ പദുകോണിനും ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.
അതു കൂടാതെ ജീവിതത്തില് ഒഴിവാക്കാന് പറ്റാത്തത് എന്താണ് എന്ന ചോദ്യത്തിന് കേക്കിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. അവസാനമായി ഗൂഗിള് ചെയ്തത് എന്താണെന്നും താരം പറയുന്നുണ്ട്. പികു ചിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം ഏതെന്ന ചോദ്യത്തിന് ഇര്ഫാന് ഖാനുമായുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



