പടക്കളത്തിലിറങ്ങിയ പടയാളികൾ; പെപ്പെയ്‌ക്കൊപ്പം ഹനാന്‍ ഷായും ഹിപ്സ്റ്ററും; 'കാട്ടാളന്‍' മെയ് മാസം

ആരെയും എളുപ്പത്തിൽ ആകർഷിക്കുന്ന പോസ്റ്റർ വൈറലായി മാറുകയാണ്.

Kattalan
Kattalan
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :13 ഏപ്രിൽ 2026, 6:10 pm IST

പെപ്പെ നായകനാകുന്ന പുതിയ ചിത്രം കാട്ടാളന്റെ പുതിയ പോസ്റ്റർ എത്തി. ക്യൂബ്സ് എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രമാണ് കാട്ടാളന്‍. ആരെയും എളുപ്പത്തിൽ ആകർഷിക്കുന്ന പോസ്റ്റർ വൈറലായി മാറുകയാണ്. പശ്ചാത്തലത്തിൽ ആനക്കൊമ്പും ഉഗ്രശേഷിയുള്ള അത്യന്താധുനിക വെടിക്കോപ്പുകളും, മറ്റുമാരകായുധങ്ങളുമുള്ള പോസ്റ്റർ ആകാംക്ഷ പകരുന്നതാണ്.

ആൻ്റണി വർഗീസ് (പെപ്പെ ), ജഗദീഷ്, കബീർ ദുഹാൻ സിംഗ് തുടങ്ങിയ താരങ്ങളെ പോസ്റ്ററില്‍ കാണാം. സംഗീത ലോകത്ത് പുത്തൻ ഹരമായി മാറിയിരിക്കുന്ന ഹനാൻ ഷായും നിറതോക്കുമായ് നിൽക്കുന്നുണ്ട്. ഒരു സമ്പൂർണ്ണ ആക്‌ഷൻ ചിത്രത്തിനു വേണ്ടുന്ന പോസ്റ്റർ തന്നെയാണ്. ഒറ്റനോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന പോസ്റ്ററുകൾ ചിത്രത്തിൻ്റെ പൊതുസ്വഭാവം കാട്ടിത്തരുന്നതാണ്. സമ്പൂർണ്ണ ആക്‌ഷൻ ചിത്രമായി ഒരുങ്ങുന്ന കാട്ടാളൻ മെയ് മാസത്തിൽ പ്രദർശനത്തിനെത്തും.

മാർക്കോക്കു ശേഷം ക്യൂബ്‌സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രം വലിയ മുതൽമുടക്കിൽ നിർമ്മിക്കുന്നതാണ്. ഒരു ചിത്രത്തിൻ്റെ വിജയത്തിൻ്റെ കാര്യത്തിൽ ക്വാളിറ്റി വലിയൊരു ഘടകമാണ്. അതു നിലനിർത്താൻ ഏതറ്റം വരെ പോകാനും തയ്യാറുള്ള ഒരു നിർമ്മാണ സ്ഥാപനമാണ് ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്. ഈ ചിത്രം പരിശോധിച്ചാലും അതു വ്യക്തമാകും.

നൂറ്റി നാൽപ്പതു ദിവസത്തോളം നീങ്ങുനിന്നതായിരുന്നു ചിത്രീകരണം.സൗത്ത് ഇന്ത്യയിലേയും ബോളിവുഡ്ഡിലേയും മികച്ച അഭിനേതാക്കള്‍. ഇന്നിന്‍റെ ഹരമായ രവി ബ്രസൂറിൻ്റെ സംഗീതം, ലോക പ്രശസ്‌തി നേടിയ ആക്ഷൻ കോറിയോഗ്രാഫർ കെച്ച കെമ്പടിക്ക എന്നിങ്ങനെ മികച്ച സാങ്കേതിക വിദഗ്ധരുടെ ഒരു നിര തന്നെ ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നു.

കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, എന്നിവർക്കു പുറമേ ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ്, (മാർക്കോ ഫെയിം) ആൻസൺ പോൾ,. റാജ് തിരൺ ദാസ്, ഷോൺ ജോയ്, എന്നിവർക്കൊപ്പം യ റാപ്പർ ജീനി, ഹനാൻഷാ, കിൽ താരം പാർത്ഥ് തിവാരി, ഷിബിൻ എസ്, രാഘവ് ( ലോക ഫെയിം , ഹിപ്സ്റ്റർ പ്രണവ് രാജ്. കോൾ മീ വെനം തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന .കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തായ്ലാന്‍റ് , ഇടുക്കി തേനി, മുംബൈ പൂന, ചെന്നൈ, കൊച്ചി രാമേശ്വരം എന്നിവിടങ്ങളിലായാണ് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. മെയ് മാസത്തിൽ വേൾഡ് റിലീസ്റ്റിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ക്യൂബ്സ് എന്റെർ ടൈൻ മെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

ഗാനങ്ങൾ - വിനായക് ശശികുമാർ, സുഹൈൽ കോയ ,

സംഭാഷണം - ഉണ്ണി. ആർ.

ഛായാഗ്രഹണം - രണ ദേവ്.

എഡിറ്റിംഗ് - ഷമീർ മുഹമ്മദ്.

കലാസംവിധാനം സുനിൽ ദാസ്.

മേക്കപ്പ് - റോണക്സ് സേവ്യർ.

കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ

സ്റ്റിൽസ് - അമൽ സി. സദർ.

ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഡിപിൽദേവ്,

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജുമാന ഷെരീഫ്.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ . പ്രവീൺ എടവണ്ണപ്പാറ.

പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ.

പിആർഒ-വാഴൂർ ജോസ് .

News Now

Summary

Kattalan new posters arrives. Promises a complete action thriller.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics