
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഐപിഎൽ ഫൈനൽ കാണാൻ ദുബായിയിൽ എത്തിയ നടൻ മോഹൻലാലിന്റെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ നടന്റെ ദീപാവലി ആഘോഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്തിനൊപ്പമാണ് ലാലേട്ടന്റെ ഈ വർഷത്തെ ദീപാവലി. ഇരു താരങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
കാൻസർ ചികിൽസയ്ക്കുശേഷം മോഹൻലാൽ ആദ്യമായാണ് സഞ്ജയ് ദത്തിനെ സന്ദർശിക്കുന്നത്. ഓഗസ്റ്റ് 11ന് ആണ് സഞ്ജയ് ദത്തിന് കാൻസർ സ്ഥിരീകരിച്ചതായി വാർത്ത പുറത്തുവരുന്നത്. കെജിഎഫ് 2 ൻറെ ചിത്രീകരണത്തിലായിരുന്ന സഞ്ജയ് ദത്ത് ചികിൽസയ്ക്കായി ജോലിയിൽനിന്ന് ഇടവേള എടുക്കുന്നതായി അറിയിച്ചു. പിന്നീട് താൻ സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തുകയാണെന്ന സന്തോഷവാർത്തയും സഞ്ജയ് ആരാധകരുമായി പങ്കുവച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


