പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചു; ഏക്ത കപൂറിനും അമ്മയ്ക്കുമെതിരെ പോക്സോ കേസ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചതിനാണ് കേസ്
മുംബൈ: ബോളിവുഡ് നിർമാതാവ് ഏക്ത കപൂറിനും അമ്മ ശോഭാ കപൂറിനും എതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചതിനാണ് കേസ്. മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അഡൽറ്റ് കണ്ടന്റ് ഒടിടി പ്ലാറ്റ് ഫോമായ ആൾട്ട് ബാലാജിയിൽ സ്ട്രീം ചെയ്ത ഗന്ധി ബാത് എന്ന വെബ് സീരിസിലാണ് വിവാദ രംഗങ്ങളുള്ളത്.
2021-ലാണ് കേസിനാസ്പദമായ സംഭവം. ഗന്ധി ബാത് എന്ന വെബ് സീരിസിലെ ആറാം സീസണിനെതിരേയാണ് പരാതി ഉയർന്നത്. 2021 ഫെബ്രുവരിയിലും 2021 ഏപ്രിലിലും സ്ട്രീം ചെയ്ത എപ്പിസോഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് പരാതി. നിലവിൽ ഈ എപ്പിസോഡ് സ്ട്രീമിങ് ആപ്പിൽ നിന്ന് നീക്കിയിട്ടുണ്ട്.
ബാലാജി ടെലിഫിലിം ലിമിറ്റഡ്, ഏക്ത കപൂര്‍, അവരുടെ അമ്മ ശോഭ കപൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഐപിസി സെക്ഷൻ 295 പ്രകാരവും ഐടി ആക്ട്, പോക്സോ സെക്ഷൻ 13, 15 പ്രകാരവും മുംബൈയിലെ എംഎച്ച്ബി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Related News

കരുവാറ്റ വധക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകാം; ജെജെബി ഉത്തരവ് ശരിവച്ച് ഹൈക്കോടതി

കാന്തപുരത്തിന്റെ പ്രസ്താവനയിലെ ചാനല്‍ ചര്‍ച്ച; വസ്തുതകള്‍ തെറ്റായി പ്രചരിപ്പിച്ചു, അവതാരകയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്
