നിർമാണ കമ്പനിക്ക് 'റൗഡി പിക്‌ചേഴ്‌സ്' എന്ന് പേരിട്ടതിനെതിരെയാണ് പരാതി

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:59 am IST

News Now

സംവിധായകൻ വിഘ്‌നേഷ് ശിവനും നടി നയൻതാരയ്ക്കുമെതിരെ കേസ്. ഇവരുടെ നിർമാണ കമ്പനിക്ക് 'റൗഡി പിക്‌ചേഴ്‌സ്' എന്ന് പേരിട്ടതിനെതിരെയാണ് പരാതി. കമ്പനിയുടെ പേര് റൗഡികളെയും റൗഡിത്തരങ്ങളും പ്രോത്സാഹിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഇതേതുടർന്നാണ് ഇരുവർക്കുമെതിരെ കേസ് ഫയൽ ചെയ്തത്. 

വിഘ്‌നേഷും നയൻതാരയും ഒന്നിച്ച് ആരംഭിച്ച റൗഡി പിക്‌ചേഴ്‌സ് 'പെബിൾസ്'(2021) , 'റോക്കി' (2021) എന്നീ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. നയൻതാരയും വിജയ് സേതുപതിയും അഭിനയിച്ച് വിഘ്‌നേഷ് ഒരുക്കിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ വിജയമാണ് നിർമാണക്കമ്പനിക്ക് ഈ പേര് തെരഞ്ഞെടുക്കാനുള്ള കാരണം. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് വിഘ്‌നേശ് ശിവനും നയൻതാരയും പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates