
സംവിധായകൻ പാ രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി
പാ രഞ്ജിത്തിന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് വഴിവച്ചത്.

സംവിധായകൻ പാ രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി. തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ദീപക് രാജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാ രഞ്ജിത്ത് പങ്കുവച്ച പോസ്റ്റിന് പിന്നാലെയാണ് ബാലമുരളി എന്നയാൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ദീപക് രാജയുടെ കൊലപാതകം ജാതീയമായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട പാ രഞ്ജിത്തിന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് വഴിവച്ചത്. തെക്കൻ ജില്ലകളിൽ ജാതി സംഘർഷമുണ്ടാക്കാൻ പാ രഞ്ജിത്ത് ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. ഇതിന് മുൻപും പാ രഞ്ജിത്തിന്റെ പോസ്റ്റുകൾ വിവാദമായി മാറിയിട്ടുണ്ട്. നെല്ലി - തിരുച്ചെന്തൂർ റോഡിലെ റസ്റ്റൊറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ദീപക്കിനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇതിന് പിന്നാലെ തെക്കൻ ജില്ലകളിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരു മാസത്തിനുള്ളിൽ വിവാഹിതനാകാനിരിക്കെയായിരുന്നു ദീപക് കൊല്ലപ്പെട്ടത്. സ്‌കൂൾ കാലം മുതൽ ദീപക് രാജ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

കാനിൽ ദിവ്യപ്രഭ ധരിച്ച വസ്ത്രം പിറന്നത് ഇങ്ങനെ; വീഡിയോയുമായി പൂർണിമ
കൊല്ലപ്പെട്ട ദീപക്കിനെതിരെ മുൻപ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം ചിയാൻ വിക്രമിനെ നായകനാക്കി ഒരുക്കുന്ന തങ്കലാൻ ആണ് പാ രഞ്ജിത്തിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. മാളവിക മോഹനൻ, പാർവതി തിരുവോത്ത്, പശുപതി, ഡാനിയേൽ കാൽട്രോജിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ജൂണിലോ ജൂലൈയിലോ തങ്കലാൻ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍



