
'ആ 10 സെക്കന്റിൽ ജീവിതം മുഴുവൻ മുന്നിൽ മിന്നിമറഞ്ഞു! എയർബാഗുകൾക്ക് നന്ദി'; കാർ അപകടത്തെ കുറിച്ച് ഗായിക രക്ഷിത സുരേഷ്
മലേഷ്യയിലെ വിമാനത്താവളത്തിലേക്ക് പോകവെ ആയിരുന്നു അപകടം

പൊന്നിയിൻ സെൽവനിലെ ഗാനത്തിലൂടെ പ്രശസ്തയായ ഗായിക രക്ഷിത സുരേഷിന്റെ കാർ അപകടത്തിൽപെട്ടു. ഞായറാഴ്ച രാവിലെ മലേഷ്യയിലെ വിമാനത്താവളത്തിലേക്ക് പോകവെ ആയിരുന്നു അപകടം.
അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. താനും കൂടെയുണ്ടായിരുന്നവരും സുരക്ഷിതരാണെന്നും പരിക്കില്ലെന്നും ഗായിക ട്വിറ്ററിൽ കുറിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ കാർ ഡിവൈഡറിൽ ഇടിച്ച് റോഡരികിലേക്ക് മറിയുകയായിരുന്നു. പത്ത് സെക്കന്റിൽ ജീവിതം മുഴുവൻ കൺമുന്നിൽ മിന്നി മറഞ്ഞെന്നും എയർബാഗുകൾ ഉള്ളതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും താരം പറഞ്ഞു.
â Rakshita Suresh (@RakshitaaSuresh) May 7, 2023
'വലിയ അപകടത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രാവിലെ മലേഷ്യയിലെ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിക്കുന്നത്. കാർ ഡിവൈഡറിൽ ഇടിച്ച് റോഡിന്റെ വശത്തേക്ക് മറിയുകയായിരുന്നു. ആ 10 സെക്കൻഡ് ജീവിതം മുഴുവൻ എന്റെ മുന്നിൽ മിന്നിമറഞ്ഞു' രക്ഷിത കുറിച്ചു.
'എയർബാഗുകൾക്ക് നന്ദി, ഇല്ലായിരുന്നെങ്കിൽ കാര്യങ്ങൾ കൂടുതൽ മോശമാകുമായിരുന്നു. ഇപ്പോഴും ഇടിയുടെ ഭയത്തിൽ നിന്ന് മോചിതയായിട്ടില്ല. ഞാനും ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും സുരക്ഷിതരായതിൽ വളരെയധികം സന്തോഷമുണ്ട്. ചെറിയ പരിക്കുകൾ മാത്രമാണുള്ളത്. ജീവൻ തിരികെ കിട്ടിയത് ഭാഗ്യം' താരം കൂട്ടിച്ചേർത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




