'വാർ 2 വിനെ വെല്ലാൻ ഇത് തന്നെ ധാരാളം'; കൂലിയില മാസ് ​ഗാനം 'പവർഹൗസ്' പുറത്ത്

ഒരു മാസ് ഗാനമായിട്ടാണ് പവർഹൗസ് ഒരുക്കിയിരിക്കുന്നത്

Scenes from the 'Powerhouse' lyrical video
'പവർഹൗസ്' ലിറിക്കൽ വീഡിയോയിലെ രംഗങ്ങൾ Screenshot from video
Edited by :SREELAKSHMI P M
Last Updated :23 ജൂലൈ 2025, 11:13 am IST

സൂപ്പര്‍ താരം രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി'യിലെ അടുത്ത ഗാനം പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ 'പവര്‍ഹൗസ്' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. നേരത്തേ പൂജ ഹെഗ്‌ഡെയും മലയാളി താരം സൗബിന്‍ ഷാഹിറും ഒന്നിച്ചെത്തിയ ഡാന്‍സ് നമ്പര്‍ 'മോണിക്ക' പുറത്തിറങ്ങി പത്ത് ദിവസങ്ങള്‍ക്കിപ്പുറമാണ് പുതിയ ഗാനം എത്തിയത്. ഒരു മാസ് ഗാനമായിട്ടാണ് പവർഹൗസ് ഒരുക്കിയിരിക്കുന്നത്.

അറിവും അനിരുദ്ധും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. 'ഹുക്കുമിന് ഇനി വിശ്രമിക്കാം അനിരുദ്ധിന്റെ അടുത്ത ഐറ്റം എത്തി', 'വാർ 2 വിനെ വെല്ലാൻ ഇത് തന്നെ ധാരാളം', എന്നിങ്ങനെയാണ് പാട്ടിന് ലഭിക്കുന്ന കമന്റുകൾ. ഗാനം പുറത്തിറങ്ങി കുറച്ച് സമയത്തിനകം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.‌

ചിത്രത്തിന്റെ ട്രെയ്ലർ ആഗസ്റ്റ് രണ്ടിന് പുറത്ത് വിടുമെന്ന് ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞു. ആഗസ്റ്റ് 14 നാണ് കൂലി പുറത്തിറങ്ങും. 

News Now

Summary

‘Powerhouse’ song from Rajinikanth-Lokesh Kanagaraj movie ‘Coolie’ released

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates