'ഇങ്ങേര് മരിച്ചാ സ്വർ​ഗത്തിൽ പോകുമോ, അതോ നരകത്തിൽ പോകുമോ ?'; ദിലീഷ് പോത്തനൊപ്പം പൗളി വത്സനും, 'ചെവിട്ടോർമ്മ' ട്രെയ്‌ലർ

'ചെവിട്ടോർമ്മ'യിലും ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് താരം എത്തുന്നത്.

Chevittormma
Chevittormmaവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :12 സെപ്റ്റംബർ 2026, 10:58 am IST

ദിലീഷ് പോത്തൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ചെവിട്ടോർമ്മ' എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ കിടപ്പു രോഗിയായ വൃദ്ധന്‍റെ വേഷത്തിൽ എത്തുന്ന ദിലീഷ് പോത്തന്‍റെ പ്രകടനം ട്രെയ്‌ലറിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ദിലീഷ് പോത്തനും പൗളി വത്സനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഏറെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലാണ് ഈ അടുത്തകാലത്തായി ദിലീഷ് പോത്തനെ കാണാറുള്ളത്. 'റോന്ത്', 'ഓ ബേബി' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. 'ചെവിട്ടോർമ്മ'യിലും ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് താരം എത്തുന്നത്.

ബുസാൻ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം നേരത്തെ തന്നെ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. എഴുത്തുകാരനും സംവിധായകനുമായ ലിയോ തദ്ദേവൂസ് ഒരുക്കിയിരിക്കുന്ന 'ചെവിട്ടോർമ്മ' ബുസാനിൽ വിൻഡോ റ്റു ഏഷ്യൻ സിനിമ എന്ന വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.

ജീവിതത്തിന്‍റെ അവസാന നിമിഷങ്ങളിൽ മരണകിടക്കയിൽ കിടക്കുന്നവർക്ക് ഈശോ മറിയം യൗസേപ്പേ എന്ന അന്ത്യപ്രാർഥനകൾ ചൊല്ലി അവരെ എല്ലാ കെട്ടുപാടുകളിൽനിന്നും വിടുവിച്ച് ഒരു സമാധാന മരണത്തിന് സഹായിക്കുന്ന ത്രേസ്യയും പ്രമാണിയായ പായമ്മൽ വർക്കിച്ചനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് സിനിമയുടെ ഇതിവൃത്തം.

ഓസ്ട്രേലിയൻ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്ലി ഫ്രെയിംസ്, അൺകോംബ്ഡ് ബുദ്ധ, എസ് ഫോർ സിനിമാസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസറും സ്ക്രിപ്റ്റ് എഡിറ്ററുമായ സ്റ്റീഫൻ സക്കറിയാസിന്‍റെ നേതൃത്വത്തിൽ ലോകൻ രവി, ജേക്കബ് സക്കറിയാസ്, ആദിത്യ ഗ്രോവർ, ഹർഷ് അഗർവാൾ, സാജൻ ബാലൻ എന്നിവരാണ് ചിത്രത്തിന്‍റെ നിർമാണം. എയ്റ്റ്ത് ഡേ പ്രൊഡക്ഷൻസ്, ഗിറെല്ലി പ്രൊഡക്ഷൻസ്, വെരിറ്റേ പിക്ചേഴ്സ്, ടൂർനാഗ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളാണ് സഹനിർമ്മാതാക്കളായുള്ളത്.

എൻഎഫ്ഡിസി കോ- പ്രൊഡക്ഷൻ മാർക്കറ്റ്, കാൻസ് കോ- പ്രൊഡക്ഷൻ ഡേ, എൻ.എഫ്.ഡി.സി. വർക്കിങ് പ്രോഗ്രസ്സ് ലാബ് എന്നിവയിലും ചിത്രം പ്രദർശിപ്പിക്കുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ എഡിറ്റർ കാർലോ ഫ്രാൻസിസ്‌കോ മനടാഡ് (ഫ്രാൻസ്), സംഗീത സംവിധായകൻ മിലാദ് മോവഹെദി (ഇറാൻ) തുടങ്ങിയവർ ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: സ്വരൂപ് ശോഭ ശങ്കർ, എഡിറ്റർ: കാർലോ ഫ്രാൻസിസ്‌കോ മനടാഡ് (ഫ്രാൻസ്), പ്രൊഡക്ഷൻ ഡിസൈനർ: ജോസഫ് നെല്ലിക്കൽ, സംഗീത സംവിധാനം: മിലാദ് മോവഹെദി (ഇറാൻ), മേക്കപ്പ്: റൊണക്‌സ് സേവ്യർ, സിങ്ക് സൗണ്ട്, സൗണ്ട് ഡിസൈൻ: രാജേഷ് ശശീന്ദ്രൻ,

സൗണ്ട് മിക്‌സിങ്: തപസ് നായക്, വസ്ത്രാലങ്കാരം: രഞ്ജിനി മേരി റെജി, കലാസംവിധാനം: റോസ്മി അനുമോദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നോബിൻ കുര്യൻ, കളറിസ്റ്റ്: റോബർട്ട് ലാങ്, ട്രെയിലർ കട്ട്: ഡോൺ മാക്സ്, അസ്സോ.ഡയറക്ടർ: അമൃത പാലശ്ശേരി, ഗ്രാഫിക്സ്: ബിനോയ് സൈമൺ, പബ്ലിസിറ്റി ഡ‍ിസൈൻ: യദു മുരുകൻ, പിആർഒ: ആതിര ദിൽജിത്ത്.

News Now

Summary

Dileesh Pothan starrer Chevittormma trailer out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates