
ഇനി ഒരു 'എസ്' കൂടും, പേരില്‍ മാറ്റം വരുത്തി പ്രഭാസ്
സംഖ്യാജ്യോതിഷം പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരമായി മാറിയ നടനാണ് പ്രഭാസ്. ഇപ്പോള്‍ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. മാസ് ആക്ഷന്‍ ഇടവേള നല്‍കിക്കൊണ്ട് റൊമാന്റിക് ഹൊറര്‍ ചിത്രവുമായാണ് താരം എത്തുന്നത്. പോസ്റ്റര്‍ പുറത്തുവന്നതിനു പിന്നാലെ താരത്തിന്റെ പേരിലെ മാറ്റമാണ് ആരാധകരുടെ കണ്ണില്‍ പതിഞ്ഞത്.
പേരിന്റെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലിഷില്‍ ഒരു 'എസ്' കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്. സംഖ്യാജ്യോതിഷം പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാനം ഇറങ്ങിയ സലാറില്‍ പഴയ പേര് തന്നെയായിരുന്നു.
രാജാ സാബ് എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് മാരുതിയാണ്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ നിര്‍മ്മാണം ടി.ജി.വിശ്വപ്രസാദ് നിര്‍വഹിക്കുന്നു. വിവേക് കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. തമന് എസ് ആണ് സംഗീതസംവിധായകന്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് രാജാ സാബ് റിലീസ് ചെയ്യുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'



