പ്രഭാസും ദീപികയും ഒന്നിക്കുന്ന പ്രൊജക്റ്റ് കെ, റിലീസ് തിയതി പ്രഖ്യാപിച്ചു

നാ​ഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്

പ്രൊജക്റ്റ് കെ പോസ്റ്റർ
Last Updated :20 January 2024, 9:17 am IST
Edited by :migrator

പ്രഭാസും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രൊജക്റ്റ് കെയുടെ റിലീസ് തിയതി പുറത്ത്. 2024 ജനവരി 12നാണ് ചിത്രം തിയറ്ററിൽ എത്തുക. ശിവരാത്രി ദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററിലൂടെയാണ് റിലീസ് പ്രഖ്യാപിച്ചത്. നാ​ഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

ഫ്യൂച്ചറസ്റ്റിക് സയൻസ് ഫിക്ഷൻ ജോണറിലാണ് ചിത്രം ഒരുക്കുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദീപികയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ കാരക്റ്റർ ലുക്ക് പുറത്തുവിട്ടിരുന്നു. 

ചിത്രത്തില്‍ ക്രിയേറ്റീവ് മെന്ററായി പ്രശസ്ത സംവിധായകനും നടനുമായ സിങ്കീതം ശ്രീനിവാസ റാവു എത്തുന്നുണ്ട്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്താണ്‌ ചിത്രം നിർമ്മിക്കുന്നത്. പ്രഭാസിന്‍റെ പിറന്നാൾ ദിവസമാണ് പ്രൊജക്റ്റ് കെയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ടത്.  ഒരു മൾട്ടീസ്റ്റാർ ബിഗ് ബജറ്റ് ചിത്രമാണ് പ്രോജക്ട് കെ. ഒരേ സമയം തെലുങ്കിലും ഹിന്ദിയിലുമാണ് സിനിമ ചിത്രീകരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now