
തിയറ്ററിൽ അതിരുവിട്ട് പ്രഭാസ് ആരാധകർ, സ്ക്രീനിന് മുന്നിൽ പടക്കംപൊട്ടിച്ച് ആഹ്ലാദപ്രകടനം; തീപ്പിടിത്തം, വിഡിയോ
സിനിമയിലെ ഒരു മാസ് രംഗത്തിനിടെയാണ് ആവേശം മൂത്ത് ആരാധകർ സ്ക്രീനിന് മുന്നിലിട്ട് പടക്കം പൊട്ടിച്ചത്
സിനിമാ പ്രദർശനം നടക്കുന്നതിനിടെ സ്ക്രീനിന് മുന്നിൽ പടക്കം പൊട്ടിച്ച് പ്രഭാസ് ആരാധകരുടെ അമിതാഹ്ലാദപ്രകടനം. ആവേശപ്രകടനത്തിൽ തിയറ്ററിന് തീപ്പിടിച്ചു. പ്രഭാസ് നായകനായ 'ബില്ല' എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടെയാണ് സംഭവം. ആന്ധ്രയിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയറ്ററിലാണ് തീപിടിച്ചത്.
2009-ൽ റിലീസ് ചെയ്ത ചിത്രമാണ് പ്രഭാസും അനുഷ്ക ഷെട്ടിയും ഒന്നിച്ച ബില്ല. പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും നിരവധി തിയേറ്ററുകളിൽ ചിത്രം വീണ്ടും പ്രദർശനത്തിനെത്തി. സിനിമയിലെ ഒരു മാസ് രംഗത്തിനിടെയാണ് ആവേശം മൂത്ത് ആരാധകർ സ്ക്രീനിന് മുന്നിലിട്ട് പടക്കം പൊട്ടിച്ചത്. തീ സീറ്റുകളിലേക്ക് അതിവേഗം പടർന്നുപിടിച്ചു. തിയറ്ററിലുണ്ടായിരുന്നവർ പെട്ടെന്ന് ഓടി രക്ഷപെട്ടതുകൊണ്ട് ആർക്കും പരിക്കില്ല. തിയറ്റർ ജീവനക്കാരും സിനിമ കാണാൻ എത്തിയ ചിലരും ഒന്നിച്ചാണ് തീയണച്ചത്.
സംഭവത്തിന്റെ വിഡിയോ സംവിധായകൻ രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു. ഇത് ദീപാവലി ആഘോഷമല്ലെന്നും പ്രഭാസ് ആരാധകരുടെ ഭ്രാന്താണെന്നുമാണ് അദ്ദേഹം വിഡിയോക്കൊപ്പം എഴുതിയത്.
No itâs not Diwali celebration ..Itâs the madness of #Prabhas fans celebrating by burning a theatre while his film is running on the screen pic.twitter.com/lbYje0t356
â Ram Gopal Varma (@RGVzoomin) October 23, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



