രണ്ടാം ദിവസം നൂറു കോടി ക്ലബ്ബില്‍; ഇതുവരെ നേടിയത് 119 കോടി;  ബോക്‌സ് ഓഫിസ് കീഴടക്കി പ്രഭാസിന്റെ 'രാധേ ശ്യാം'

നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സ് തന്നെയാണ് സന്തോഷം പങ്കുവച്ചത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:59 am IST
Edited by :migrator

ബോക്‌സ് ഓഫിസിനെ കീഴടക്കുകയാണ് പ്രഭാസ് ചിത്രം രാധേ ശ്യാം. റിലീസ് ചെയ്ത രണ്ടാം ദിവസം 100 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ചിത്രം. ലോകവ്യാപക ബോക്‌സ് ഓഫിസില്‍ നിന്ന് രണ്ട് ദിവസങ്ങള്‍കൊണ്ടായി 119 കോടി രൂപയാണ് ചിത്രം നേടിയത്. നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സ് തന്നെയാണ് സന്തോഷം പങ്കുവച്ചത്. 

ആദ്യ ദിവസത്തെ കളക്ഷന്‍ 79 കോടി

ആദ്യ ദിവസം തന്നെ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്.  79 കോടി രൂപയായിരുന്നു ആദ്യ ദിവസത്തെ കളക്ഷന്‍്. ഇതോടെ കോവിഡ് മഹാമാരിക്കു ശേഷം ഏറ്റവും കളക്ഷന്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കുകയാണ് രാധേ ശ്യാം. ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായതോടെ രാജ്യത്തൊട്ടാകെ ചിത്രം ശ്രദ്ധ നേടിയിരുന്നു. ഹിന്ദി പതിപ്പ് മാത്രം 5 കോടിയില്‍ അധികമാണ് ആദ്യ ദിനം നേടിയത്. തെലുങ്കില്‍ നിന്നും മികച്ച റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇന്ത്യയില്‍ നിന്നു മാത്രമല്ല അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ആദ്യ ദിനം തന്നെ ഓസ്ട്രേലിയയില്‍ നിന്ന് 1.14 കോടി ചിത്രം നേടിയിരുന്നു. യുഎസ്എയില്‍ ഒരു മില്യണ്‍ ഡോളര്‍ കടന്നു.

രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് ഡ്രാമയാണ്. പൂജ ഹെഗ്‌ഡെയാണ് പ്രധാന വേഷത്തിലെത്തുന്നത്. രാധ കൃഷ്ണ കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഹസ്തരേഖ വിദഗ്ധനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്.  'പ്രേരണ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ എത്തുന്നത്. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now