
അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണയില്ല; പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി
കോടതിമുറിക്കുള്ളിൽ ഫോട്ടോയും വിഡിയോയും വിലക്കി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. എറണാകുളം സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസിൽ രഹസ്യ വിചാരണ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ വിചാരണക്കോടതിയുടെ ഉത്തരവ് ജസ്റ്റിസ് സി.എസ്. ഡയസ് ശരിവെച്ചു.
2018-ൽ മഹാരാജാസ് കോളജിൽ നടന്ന ക്യാമ്പസ് രാഷ്ട്രീയ സംഘർഷങ്ങൾക്കൊടുവിലാണ് ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യു കുത്തേറ്റു മരിച്ചത്. നിലവിൽ കേസിൽ ഒന്നു മുതൽ 16 വരെയുള്ള പ്രതികൾക്കെതിരായ വിചാരണ എറണാകുളം സെഷൻസ് കോടതിയിൽ നടക്കുകയാണ്. 17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് വിചാരണ രഹസ്യമായി നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
കേസിന്റെ നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ രഹസ്യ വിചാരണ നടത്തേണ്ട അടിയന്തര സാഹചര്യവുമില്ലെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് നിരീക്ഷിച്ചു. വിചാരണക്കോടതിയുടെ മുൻ ഉത്തരവിൽ നിയമപരമായ തെറ്റുകളോ അപാകതകളോ ഇല്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ പ്രതികൾ ഉന്നയിച്ച ചില ആശങ്കകൾ പൂർണ്ണമായി അവഗണിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിമുറിക്കുള്ളിൽ നടക്കുന്ന വിചാരണ നടപടികളോ പ്രതികളെയോ ഫോട്ടോ എടുക്കാനോ വിഡിയോ പകർത്താനോ ആരെയും അനുവദിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. പൊലീസുമായി ഏകോപിപ്പിച്ച് വിചാരണക്കോടതി ഇക്കാര്യം ഉറപ്പുവരുത്തണം.
വിചാരണയുടെ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനായി, നിർണ്ണായക ദൃക്സാക്ഷികളെ വിസ്തരിക്കുന്ന വേളയിൽ കോടതിമുറിയിലേക്ക് പൊതുജനങ്ങളുടെയോ ഏതെങ്കിലും പ്രത്യേക വ്യക്തികളുടെയോ പ്രവേശനം നിയന്ത്രിക്കാൻ വിചാരണക്കോടതിക്ക് വിവേചനാധികാരം ഉപയോഗിക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
News Now
'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

Summary
The Kerala High Court on Wednesday dismissed a plea moved by the accused seeking an in-camera trial in the 2018 murder case of SFI activist Abhimanyu, while directing the trial court to strictly prohibit any photography or videography inside the courtroom.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


