രക്തത്തിൽ കുളിച്ച് പ്രഭാസിന്റെ മരണ മാസ് ലുക്ക്; സലാർ റിലീസ് തിയതി പ്രഖ്യാപിച്ചു

ഡിസംബർ 22ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും

പ്രഭാസ്, പൃഥ്വിരാജ്/ സലാർ പോസ്റ്റർ, ടീസർ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:25 am IST
Edited by :migrator

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന പ്രഭാസ് ചിത്രം സലാറിന്റെ റിലീസ് തിയതി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. രക്തത്തിൽ കുളിച്ചു നിൽക്കുന്ന പ്രഭാസിന്റെ ചിത്രതോടെയുള്ള പോസ്റ്റർ പങ്കുവെച്ചു കൊണ്ടായിരുന്നു റിലീസ് തിയതി പ്രഖ്യാപിച്ചത്. ഡിസംബർ 22ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് നടൻ പൃഥ്വിരാജ് സുകുമാരനാണ്.

വേറിട്ട ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ഡബിൾ റോളിലാണ് പ്രഭാസ് എത്തുന്നതെന്നാണ് റിപ്പോർട്ട്. തുടരെ തുടരെയുള്ള പരാജയങ്ങൾക്ക് ശേഷം പ്രഭാസിന് വിജയ പ്രതീക്ഷ നൽകുന്ന ഒരു ചിത്രം കൂടിയാണ് സലാർ. ശ്രുതി ഹാസൻ ആണ് നായിക.

അതേസമയം ഡിസംബർ 22നാണ് ഷാറൂഖ് ഖാന്റെ 'ഡങ്കി' റിലീസിനെത്തുന്നത്. രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തപ്‌സി പന്നുവാണ് നായിക. ചിത്രത്തിൽ അതിഥി വേഷത്തിൽ വിക്കി കൗശലും എത്തുന്നുണ്ട്. പ്രഭാസിന്റെ സലാറും ഷാറൂഖിന്റെ ഡങ്കിയും ഓരേ ദിവസം റിലീസ് ചെയ്യുമ്പോൾ നിറഞ്ഞ ആകാംക്ഷയിലാണ് ആരാധകർ. സലാറിന്റെ ഒടിടി റൈറ്റ്‌സ് ഇതിനോടകം തന്നെ നെറ്റ്‌ഫ്ലിക്‌സ് നേടിയിട്ടുണ്ട്. 

ഹോംബാലെ ഫിലിംസിന്റെ വിജയ് കിരഗണ്ടൂർ ആണ് ഈ മെഗാ പ്രോജക്റ്റ് നിർമ്മിക്കുന്നത്. റാമോജി ഫിലിം സിറ്റിയിലും പരിസരങ്ങളിലുമായി 14 കൂറ്റൻ സെറ്റുകളിട്ടാണ് ചിത്രം നിർമ്മിച്ചത്. 400 കോടി ബഡ്ജറ്റുള്ള സലാർ പാർട്ട് 1:ബാഹുബലി, കെജിഎഫ് സീരീസ് തുടങ്ങിയ പ്രശസ്ത ബ്ലോക്ക്ബസ്റ്ററുകൾക്ക് സമാന്തരമായി നിർമ്മിച്ച ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now