
ചെക്ക് കേസിൽ 1.15 കോടി രൂപ കെട്ടിവെച്ചു; ഒക്ടോബർ 12-നകം 85 ലക്ഷം കൂടി നൽകാമെന്ന് നടൻ

News Now
പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

നടത്തത്തിനൊരു ലളിതമായ പരിഹാരം; മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്നമാകില്ല!

വരുന്നു തുലാവര്‍ഷം, വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിയറയുടെ പ്ലാറ്റ്ഫോം; പുതിയ ജീപ്പ് എസ് യുവി വരുന്നു, ടാറ്റയുമായി പങ്കാളിത്തം, ലോഞ്ച് 2028ല്‍

ന്യൂഡൽഹി: ദീർഘകാലമായി തുടരുന്ന ചെക്ക് കേസുകളിൽ കുടുങ്ങി തടവുശിക്ഷയുടെ വക്കിലെത്തിയ പ്രശസ്ത ബോളിവുഡ് നടൻ രാജ്പാൽ യാദവിന് സുപ്രീം കോടതിയുടെ ആശ്വാസവാക്കുകൾ. വീണ്ടും നല്ല സിനിമകൾ നിർമ്മിച്ച് ജനങ്ങളെ രസിപ്പിക്കാനും, അതിലൂടെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാനും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നടനെ ഉപദേശിച്ചു. കോടതി ഉത്തരവ് പ്രകാരം രാജ്പാൽ യാദവ് 1.15 കോടി രൂപ രജിസ്ട്രിയിൽ കെട്ടിവെച്ചതായി രേഖപ്പെടുത്തിയ ശേഷമായിരുന്നു കോടതിയുടെ പ്രതികരണം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നടന്റെ ഭൂമി വാങ്ങാൻ താല്പര്യമുള്ള ഒരാൾ ഒക്ടോബർ 12-നകം 85 ലക്ഷം രൂപ ഡിമാൻഡ് ഡ്രാഫ്റ്റായി രജിസ്ട്രിയിൽ അടയ്ക്കാൻ തയ്യാറാണെന്ന് യാദവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിയിൽ നേരിട്ട് ഹാജരായ രാജ്പാൽ യാദവ് താൻ സംവിധാനം ചെയ്ത 'അതാ പതാ ലാപ്പതാ' എന്ന ചിത്രം മൂലം നേരിട്ട ഭീമമായ സാമ്പത്തിക നഷ്ടങ്ങൾ തുറന്നുപറഞ്ഞു. കഴിഞ്ഞ 13 വർഷത്തിനിടെ 200 മുതൽ 250 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും, 1,200 തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം ഒരു തിയേറ്ററിൽ പോലും പ്രദർശിപ്പിക്കാൻ കഴിയാതെ പോയതോടെ സർവ്വസ്വവും നഷ്ടപ്പെട്ടെന്നും നടൻ വികാരാധീതനായി കോടതിയിൽ വ്യക്തമാക്കി.
നടന്റെ അവസ്ഥ കേട്ടറിഞ്ഞ ചീഫ് ജസ്റ്റിസ്, പുതിയ സിനിമകൾ വല്ലതും വരുന്നുണ്ടോയെന്ന് ആരാഞ്ഞു. തുടർന്ന്, നല്ലൊരു ചിത്രമെടുത്ത് ജനങ്ങളെ വീണ്ടും രസിപ്പിക്കൂ, അത് നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന് ഓർമ്മിപ്പിച്ചു. കോടതിമുറിയിലുള്ള ചില അഭിഭാഷകരും മികച്ച നടന്മാരാണെന്നും അവരെക്കൂടി ഉൾപ്പെടുത്തി സിനിമയെടുക്കാൻ ചീഫ് ജസ്റ്റിസ് തമാശയായി കൂട്ടിച്ചേർത്തു. കോടതിയിൽ കീഴടങ്ങുന്നതിൽ നിന്ന് സെപ്റ്റംബർ 15-ന് നടന് നൽകിയ ഇളവ് കോടതി നീട്ടിനൽകിയിട്ടുണ്ട്.
2010-ൽ 'അതാ പതാ ലാപ്പതാ' എന്ന ചിത്രത്തിന്റെ നിർമ്മാണത്തിനായി മുരളി പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും 5 കോടി രൂപ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് നിയമപ്രശ്നങ്ങൾ തുടങ്ങിയത്. പിന്നീട് പലിശ ഉൾപ്പെടെ ബാധ്യത തീർക്കാൻ നൽകിയ 1.05 കോടി രൂപ വീതമുള്ള ഏഴ് ചെക്കുകൾ മടങ്ങിയതിനെത്തുടർന്ന് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ രാജ്പാൽ യാദവിന് മൂന്ന് മാസം തടവുശിക്ഷ വിധിച്ച മജിസ്ട്രേറ്റ് കോടതിയുടെയും സെഷൻസ് കോടതിയുടെയും ഉത്തരവ് കഴിഞ്ഞ ജൂലൈ 10-ന് ഡൽഹി ഹൈക്കോടതി ശരിവെച്ചിരുന്നു. ഈ വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി നടന് താൽക്കാലിക ആശ്വാസം നൽകിയിരിക്കുന്നത്.
Summary
Observing that he should rebuild his public image by making good movies to entertain people again, the Supreme Court granted breathing room to actor Rajpal Yadav after taking note of a ₹1.15 crore deposit made in a protracted cheque-bounce dispute.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
