'അത് പഴയ വാര്‍ത്ത', കൃതി സനണുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് പ്രഭാസിന്റെ മറുപടി

ബോളിവുഡ് സുന്ദരി കൃതി സനണുമായി പ്രഭാസ് പ്രണയത്തിലാണ് എന്നായിരുന്നു വാര്‍ത്തകള്‍

പ്രഭാസും കൃതിയും/ ചിത്രം; ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:10 am IST

ബാഹുബലി സിനിമയിലൂടെ ഇന്ത്യന്‍ സിനിമാലോകത്തിന്റെ ഹൃദയം കവര്‍ന്ന നടനാണ് പ്രഭാസ്. അടുത്തിടെയാണ് താരത്തിന്റെ പ്രണയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞത്. ബോളിവുഡ് സുന്ദരി കൃതി സനണുമായി പ്രഭാസ് പ്രണയത്തിലാണ് എന്നായിരുന്നു വാര്‍ത്തകള്‍. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 

അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ 2 എന്ന ചാറ്റ് ഷോയില്‍ എത്തിയപ്പോഴാണ് പ്രഭാസിന് മുന്നില്‍ കൃതിയെക്കുറിച്ചുള്ള ചോദ്യം എത്തിയത്. എന്നാല്‍ ഇത് പഴയ വാര്‍ത്തയാണ് എന്നായിരുന്നു പ്രഭാസിന്റെ മറുപടി. വിവാഹം ഉടനുണ്ടാകുമോ എന്ന ചോദ്യത്തിന് ഒരു ഐഡിയയുമില്ല എന്നായിരുന്നു താരം പറഞ്ഞത്. എനിക്ക് ഇതുവരെ അറിയില്ല. ഞാന്‍ എന്തായാലും വിവാഹം ചെയ്യും. പക്ഷേ എന്റെ വിധിയില്‍ ഇതുവരെ എഴുതിയിട്ടില്ല.- പ്രഭാസ് പറഞ്ഞു. 

കഴിഞ്ഞ മാസമാണ് കൃതി സനണിന്റേയും പ്രഭാസിന്റേയും വാര്‍ത്ത വൈറലായത്. ബോളിവുഡ് നടന്‍ വരുണ്‍ ധവാനാണ് ഇതേക്കുറിച്ച് സൂചന നല്‍കിയത്. എന്നാല്‍ അതിനു പിന്നാലെ അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് കൃതി തന്നെ രംഗത്തെത്തി. പുതിയചിത്രം ആദിപുരുഷില്‍ പ്രഭാസിന്റെ നായികയായി കൃതിയാണ് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഇരുവരും പ്രണയത്തിലായി എന്നായിരുന്നു വാര്‍ത്തകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now