വില്ലുകുലച്ച് പ്രഭാസ്, 'ആദിപുരുഷ്' പോസ്റ്റർ പുറത്ത്; ടീസർ റിലീസ് അയോധ്യയിലെ സരയൂ തീരത്ത്

ഒക്ടോബർ രണ്ടിനാണ് ആദിപുരുഷിന്റെ ടീസർ പുറത്തുവരിക

ചിത്രം: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:07 am IST
Edited by :migrator

പ്രഭാസ് നായകനയി എത്തുന്ന ആദിപുരുഷിലെ പോസ്റ്റർ പുറത്ത്. വില്ലു കുലച്ചു നിൽക്കുന്ന പ്രഭാസിനെയാണ് പോസ്റ്ററിൽ കാണുന്നത്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഓം റൗട്ടാണ്. 'ആദിപുരുഷി'ന്റെ ടീസര്‍ റിലീസിന് ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്ററാണ് പ്രഭാസ് പുറത്തുവിട്ടിരിക്കുന്നത്.

ഒക്ടോബർ രണ്ടിനാണ് ആദിപുരുഷിന്റെ ടീസർ പുറത്തുവരിക. അയോധ്യയില്‍ സരയൂവിന്റെ തീരത്തുവെച്ചു നടക്കുന്ന ടീസർ റിലീസിലേക്ക് ആരാധകരെ ക്ഷണിച്ചുകൊണ്ടാണ് പ്രഭാസ് പോസ്റ്റർ പങ്കുവച്ചത്.   2023 ജനുവരി 22ന് ആണ് ചിത്രം തിയറ്ററിൽ എത്തുക. ആദിപുരുഷനില്‍ പ്രഭാസ് 'രാഘവ'യാകുമ്പോള്‍ 'ജാനകി'യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. സെയ്ഫ് അലി ഖാൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

നെറ്റ്ഫ്ലിക്സ് 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹിന്ദിയിലും തെലുങ്കിലും ഒരുങ്ങുന്ന ചിത്രം തമിഴ്‌, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും. ഭൂഷൻ കുമാർ, കൃഷ്ണ കുമാർ, ഓം റാവത്ത്, പ്രസാദ് സുത്താർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now